Thursday, August 25, 2016

നവസലഫിസം, ആത്മീയ തീവ്രവാദം


മതമൗലികവാദം ചികിത്സിച്ചു മാറ്റാവുന്ന് മാനസിക രോഗമാണെന്ന്് ഓക്‌സോഫോര്‍ഡ് സര്‍വ്വകലാശാലയിലെ കാതലീന്‍ ടെയ്‌ലര്‍ എന്ന് ന്യൂറോസയന്റിസ്റ്റ് അഭിപ്രായപ്പെട്ടിട്ടുണ്ട്. വെയ്‌ല്‌സില്‍ 2013ല്‍ നടന്ന് ഹേയ് ലിറ്റററി ഫെസ്റ്റിവലില്‍ ബ്രെയിന്‍ റിസര്‍ച്ചിനെ കുറിച്ചുള്ള അവതരണത്തിലാണ് കാതലിന്‍ ടെയ്‌ലര്‍ തന്റെ നിരീക്ഷണങ്ങള്‍ പങ്ക് വെച്ചത്. 2006ല്‍ ബ്രെയിന്‍ വാഷിംങ്: ദ സയന്‍സ് ഓഫ് തോട്ട'് കട്രോള്‍ എന്ന് പുസ്തകം എഴുതിയിട്ടുണ്ട് കാതലീന്‍.
അമിതമായ ഭക്തിപ്രകടനങ്ങള്‍ മാനസിക രോഗത്തിന്റെ ലക്ഷണങ്ങളാണ്. ഇതിന് മരുന്ന്ു ഉപയോഗിച്ചു ചികിത്സ നടത്തുന്ന്ുണ്ട് സൈക്യാട്രിസ്റ്റുകള്‍. കേരളത്തില്‍ വളര്‍ന്ന്ു വരുന്ന് ജിന്ന്് സലഫിസം ഒരു മാനസിക രോഗത്തിന്റെ ലക്ഷണമാണോ എന്ന്‌തൊക്കെ പരശോധിക്കേണ്ട കാര്യങ്ങളാണ്.
ജിന്ന്ുകളുമായി ബന്ധപ്പെട്ട' നിറം പിടിപ്പിച്ച കഥകള്‍ എമ്പാടുമുണ്ടായിരുന്ന്ു പണ്ട് നാട്ടിന്‍ പുറങ്ങളില്‍. വൈദ്യുതിയും, വിദ്യാഭ്യാസവും സാര്‍വ്വത്രികമായതോടെ ജിന്ന്ിനെ കുറിച്ചുള്ള കഥകള്‍ കുറഞ്ഞു വന്ന്ു. രാത്രിയില്‍ ഒറ്റക്ക് നടന്ന്ു പോയപ്പോളായിരുന്ന്ു പലരും ജിന്ന്ിനെയും, ചേക്കുട്ട'ിപ്പാപ്പയെയും നേരിട്ട് കണ്ടിരുന്ന്ത്. മനസ്സിനകത്ത് ഉള്ള ഭയവും, തെറ്റായ വിശ്വാസങ്ങളുമാണ് മിഥ്യാകാഴ്ചകള്‍ ഉണ്ടാക്കുന്നത്. കണ്ടുവെന്ന് തോന്ന്ല്‍, കേട്ടവെന്ന് തോന്ന്ല്‍, പിടിച്ചു വലിച്ചുവെന്ന് തോന്ന്ല്‍....... ഇതെല്ലാം നാട്ടില്‍ കുറഞ്ഞു വന്ന് അവസരത്തിലാണ് ജിന്ന്് മുജാഹിദുകള്‍ എന്ന്് സമൂഹം വിളിക്കുന്ന വിസ്ഡം ഗ്ലോബല്‍ ഇസ്ലാമിക് മിഷന്‍ എന്ന് സ്വയം പരിചയപ്പെടുത്തുന്ന് ഒരു വിഭാഗം വന്ന്ത്. എല്ലാ അന്ധവിശ്വാസങ്ങളെയും, മതത്തിലെ അതിരുകവിച്ചലുകളെയും അവര്‍ ആദര്‍ശമാക്കി വ്യാഖ്യാനിക്കുകയുണ്ടായി.
കേരളത്തില്‍ നിന്ന്ും ഏതാനും മുസ്ലിം യുവാക്കള്‍ പലായനം ചെയ്തതാണ് ആത്മീയ തീവ്രവാദത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാക്കിയിട്ടുള്ളത്. യുവാക്കളുടെ തിരോധാനത്തിന്റെ യഥാര്‍ഥകാരണങ്ങള്‍ ഇനിയും വ്യക്തമായിട്ടില്ല. സര്‍ക്കാറും, അന്വേഷണ ഏജന്‍സികളുമാണ് ദുരൂഹതകള്‍ പുറത്തു കൊണ്ടു വരേണ്ടത്. എന്ന്ാല്‍ കാണാതായ യുവാക്കള്‍ തീവ്ര ആത്മീയതകളുടെ വഴികളിലൂടെ സഞ്ചരിച്ചിരുുവെന്ന് നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് ആത്മീയ തീവ്രവാദത്തെ കുറിച്ച് പൊതുസമൂഹത്തില്‍ ചര്‍ച്ചക്ക് പ്രസക്തി വര്‍ധിക്കുന്നത്. തീവ്രആത്മീയത, ആത്മീയ തീവ്രവാദം തുടങ്ങിയ വാചകങ്ങള്‍ മലയാളിയുടെ വ്യവഹാരങ്ങളില്‍ പുതുതായി കടുവരുന്ന സംജ്ഞകളാണ്.

എല്ലാ മതങ്ങള്‍ക്കകത്തും മതത്തില്‍ തീവ്രമായ നിലപാടുകള്‍ സ്വീകരിച്ച മൈക്രോസ്‌കോപ്പിക് ന്യൂനപക്ഷം ഉണ്ടായിട്ടുണ്ട്. മുസ്ലിം സമുദായത്തിനകത്തെ ആത്മീയതയില്‍ തീവ്രനിലപാടുകള്‍ സ്വീകരിച്ച ഒരു ചെറുസംഘത്തിന്റെ സ്വഭാവസവിശേഷതകള്‍ വിവരിക്കുന്ന്തിനാണ് ആത്മീയ തീവ്രവാദം എന്ന് സംജ്ഞ ഉപയോഗിക്കുന്ന്ത്. മുസ്ലിം സമുദായത്തിനകത്തെ അത്മീയ തീവ്രവാദം ഊര്‍ജ്ജം സ്വീകരിക്കുന്ന് സലഫീ ആശയധാരയെ നവസലഫിസം എന്ന്ു വിശേഷിപ്പിക്കാം. സലഫീ ആദര്‍ശങ്ങള്‍ കേരളത്തിലെ പൊതുസമൂഹത്തിന് അപരിചിതമായ ഒന്ന്ല്ല. സലഫിസം, അഥവാ സലഫിയത്ത് എന്ന്് പറയുന്നത് ഒരു ആദര്‍ശമല്ല. അതൊരു രീതിശാസ്ത്രമാണ്. ഇസ്ലാമിലെ വിശ്വാസപ്രമാണങ്ങളെയും, ആചാര അനുഷ്ഠാനങ്ങളെയും വിശുദ്ധഖുര്‍ആനില്‍ നിന്ന്ും, ഹദീസുകളില്‍ നിന്ന്ും സ്വീകരിക്കുമ്പോള്‍ മുന്‍ഗാമികളുടെ (സലഫുസ്സ്വാലിഹുകളുടെ) വ്യാഖ്യാനങ്ങള്‍ പിന്തുടരുന്ന് രീതിശാസ്ത്രമാണ് സലഫിയ്യത്ത്. എന്ന്ാല്‍ നവസലഫിസം അതില്‍ നിന്ന്ും വ്യത്യസ്തമാണ്.
ആധുനിക കാലത്ത് അറേബ്യന്‍ രാഷ്ട്രങ്ങളില്‍ ജീവിച്ചിരുന്ന് ചില പണ്ഡിതര്‍ നല്‍കിയ ഫത്്വകളുടെ അടിസ്ഥാനത്തില്‍ മതത്തെ മനസ്സിലാക്കുകയാണ് നവസലഫികള്‍ ചെയ്യുന്ന്ത്. ചിലരൊക്കെ അതിനെ അറബ് സലഫിസം എന്ന്ു വിശേഷിപ്പിക്കാറുണ്ട്. അറബ് രാജ്യങ്ങളായ യമന്‍, സഊദി അറേബ്യ, കുവൈത്ത് തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന്ും ഉള്ള പണ്ഡിതരുടെ ഫത്്വകളാണ് ഉപയോഗിക്കുന്ന്ത് എതിനാലാണ് അതിനെ അറബ് സലഫിസം എന്ന്ും, ഗള്‍ഫ് സലഫിസം എന്ന്ും വിശേഷിപ്പിക്കുന്ന്ത്. അറബ് സലഫിസം എന്നേ്ാ ഗള്‍ഫ് സലഫിസം എന്നേ്ാ കേരളത്തില്‍ വിശേഷിപ്പിക്കപ്പെടുന്ന് ആശയങ്ങള്‍ അറബ് ലോകത്ത് സുന്ന്ീ മുസ്ലിംകള്‍ക്കിടയില്‍ ആഴത്തില്‍ വേരുകളാഴ്ത്തിയ ഒന്ന്ല്ല എന്ന്് പ്രാഥമിക നിരീക്ഷണങ്ങളില്‍ നി്ന്ന് തന്നെ് ബോധ്യമാകും. അറബ് നാടുകളിലെ തന്നെ് ഭൂരിപക്ഷം മുസ്ലിം പണ്ഡിതന്മാരും അംഗീകരിക്കാത്ത സംസ്‌കാര ശൂന്യന്മാരായ ചില കടുംപിടുത്തക്കാരുടെ വാദങ്ങളെയാണ് കേരളത്തിലേക്ക് ഗള്‍ഫ് സലഫിസമായി ഇറക്കുമതി ചെയ്തു കൊണ്ടിരിക്കുന്ന്ത്. യെമനിലെ ശൈഖ് മുഖ്ബില്‍ ബിന്‍ ഹാദീ അല്‍ വാദീ, ശൈഖ് യഹ്്യാ അല്‍ ഹജൂരി, സഊദിയിലെ ശൈഖ് റബീ ബിന്‍ ഹാദീ അല്‍ മദ്ഖലി തുടങ്ങിയവരുടെ വാദഗതികളാണ് അതില്‍ ഭൂരിപക്ഷവും.
സലഫികളാണെ് സ്വയം അവകാശപ്പെടുന്ന്‌വരാണ് നവസലഫികള്‍. കേരളത്തില്‍ മുജാഹിദ് പ്രസ്ഥാനം ഒരു നൂറ്റാണ്ട് കാലത്തോളമായി പ്രവര്‍ത്തിച്ചു വരുന്ന്ു. സലഫി രീതി ശാസ്ത്രമാണ് അത് പ്രമാണങ്ങളെ പിന്തുടരുന്ന് കാര്യത്തില്‍ സ്വീകരിച്ചു വരുന്ന്ത്. എന്ന്ാല്‍ സലഫീ രീതി ശാസ്ത്രത്തിന് പകരമായി സലഫികളെന്ന്് അവകാശപ്പെടുന്ന് ചില മുസ്ലിം പണ്ഡിതരുടെ ഫത്്വകളും ലേഖനങ്ങളുമാണ് മതത്തെ മനസ്സിലാക്കാന്‍ നവസലഫികള്‍ ഉപയോഗിച്ചു വരുന്ന്ത്. 1980കളുടെ തുടക്കത്തില്‍ രൂപപ്പെട്ടു വന്ന ഒരു രീതിശാസ്ത്രമാണത്. സലഫികള്‍ എന്ന്് സ്വയംവിശേഷിപ്പിക്കുകയും സലഫി രീതിശാസ്ത്രം പിന്തുടരുവര്‍ക്കിടയില്‍ തര്‍ക്കങ്ങള്‍ക്കും, ആശങ്കകള്‍ക്കും വഴിമരുന്ന്ിടുകയും ചെയ്യുകയാണ് നവസലഫികളുടെ രീതി.
ഒരു ബഹൂസ്വരസമൂഹത്തില്‍ തീരെ പ്രായോഗികമല്ലാത്ത ആശയങ്ങളാണ് അവരുടെ വാദങ്ങള്‍. കേരളത്തില്‍ സുബൈര്‍ മങ്കടയുടെ നേതൃത്വത്തിലാണ് നവസലഫീ ആശയങ്ങള്‍ ഇറക്കുമതി ചെയ്തു തുടങ്ങിയത്. കേരളത്തിലെ മുജാഹിദ് പ്രസ്ഥാനത്തിലേക്ക് പിഴച്ച വാദങ്ങള്‍ കള്ളക്കടത്തായി ഇറക്കുമതി ചെയ്തു കൊണ്ട് തുടക്കം കുറിച്ച സുബൈര്‍ മങ്കട പിന്നീട് സംഘടന തിന്മയാണെ വാദം ഉയര്‍ത്തി പിരിഞ്ഞു പോകുകയുണ്ടായി. ശേഷം നിലമ്പൂരിനടത്തു അത്തിക്കാട്ട് തന്റെ ആശ്രമം പണിതുയര്‍ത്തി. 2013 ഓടെ അത്തിക്കാട്ട'് തന്റെ അനുയായികള്‍ക്കിടയിലുണ്ടായ തര്‍ക്കങ്ങളെയും, സംഘര്‍ഷങ്ങളെയും തുടര്‍ന്ന് സുബൈര്‍ മങ്കടക്ക് അത്തിക്കാട്ടെ തന്റെ കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കേണ്ടി വന്നു. ഇതേ തുടര്‍ന്ന് സുബൈര്‍ മങ്കട നേതൃത്വം നല്‍കുന്ന നവസലഫീ കൂട്ടായ്മ രണ്ടായി പിരിഞ്ഞു. അതിന് ശേഷം കൊച്ചിയിലെ ദാറുല്‍ഹദീസ് എന്ന സ്ഥാപനം കേന്ദ്രമാക്കി സൂബൈര്‍ മങ്കട തന്റെ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്ന്് വരികയാണ്. സുബൈര്‍ മങ്കട വിരുദ്ധ പക്ഷം കാസര്‍കോഡ്, കോഴിക്കോട് ജില്ലകളില്‍ കേന്ദ്രീകരിച്ചും തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്ന്ു വരുന്ന്ുണ്ട്. ഡോ. കെ കെ സകരിയ്യാ സ്വലാഹി സുബൈര്‍ മങ്കട വിരുദ്ധ പക്ഷത്തിന്റെ കൂടെ നില്‍ക്കുന്ന പ്രമുഖനാണ്.


യെമന്‍, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലെ തങ്ങളുടെ ആത്മീയ കേന്ദ്രത്തിലേക്കുള്ള തീര്‍ഥാടനം ഇവരുടെ ഒരു പ്രധാന പരിപാടിയാണ്. ശൈഖിന്റെ വായില്‍ നി്ന്ന് നേരിട്ട അറിവ് നേടുന്ന്തിനാണ് ഈ യാത്രകള്‍. മതത്തിലെ ഉപരിപഠനം എന്ന്ാണ് അനുയായികള്‍ ഈ യാത്രയെ വിശേഷിപ്പിക്കുന്ന്ത്. മക്ക, മദീന, അഖ്‌സ പള്ളികള്‍ക്കു പുറമെ പുണ്യം പ്രതീക്ഷിച്ച് തീര്‍ത്ഥയാത്രകള്‍ ഇല്ലെന്ന മുസ്ലിം വിശ്വാസത്തിന് വിരുദ്ധമാണ് അവരുടെ യാത്രകള്‍.
ഈ ധാരകളോടൊും സാദൃശ്യം ഇല്ലാതെ മലപ്പുറത്തിനടുത്ത ഇരുമ്പുഴി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന് ഒരു വിഭാഗം കൂടിയുണ്ട്. സംഘടന തിന്മയാണെ വാദം ഇല്ലാത്തതിനാല്‍ അവര്‍ സംഘടനക്ക് പേരൊക്കെ നല്‍കിയിട്ടുണ്ട്. സ്‌ട്രൈറ്റ് പാത്ത് എന്ന്ാണ് സംഘടനയുടെ പേര്. ഇരുമ്പുഴി സ്വദേശി മുഹ്യുദ്ദീന്‍ ആണ് അവരുടെ ആത്മീയ നേതാവ്. ആ വിഭാഗത്തിന്റെ പൂര്‍ണ്ണമായ തോതിലുള്ള നേതാവും മുഹ്യുദ്ദീന്‍ ഇരുമ്പുഴിയാണ്. തങ്ങളുടെ കൂടെ നില്‍ക്കുന്ന്‌വരാണ് സ്വര്‍ഗ്ഗത്തിലുണ്ടാകുകയെും, മറ്റുള്ള സംഘടനകളെല്ലാം നരകത്തിലാണെന്ന്ുമുള്ള വിചിത്രവാദമാണ് ഈ വിഭാഗം ഉയര്‍ത്തുന്ന്ത്. (നാലഞ്ച് ഏക്കര്‍ സ്ഥലമുണ്ടെങ്കില്‍ സ്വര്‍ഗ്ഗം പണിയാവുന്ന് അത്ര ചെറിയ ആള്‍ക്കുട്ടമാണത് എത് വേറെ കാര്യം.)
നവസലഫിസത്തിന്റെ ആശയധാര രൂപം കൊള്ളുന്ന് വിധവും അതിന് സലഫീ രീതിശാസ്ത്രവുമായുള്ള വ്യത്യാസവും മനസ്സിലാക്കുവര്‍ക്ക് 'ആത്മീയ തീവ്രവാദം' എന്ന് സംജ്ഞ വേഗത്തില്‍ ഉള്‍ക്കൊള്ളാനാവും. നവസലഫിസത്തിന്റെ പ്രവര്‍ത്തനങ്ങളെ ആത്മീയതീവ്രവാദം എന്ന്ു വിശേഷിപ്പിക്കാം. ഹിജ്‌റയാണ് ഇതര മുസ്ലിം സംഘടനകളില്‍ നിന്ന്ും നവസലഫികളെ വ്യത്യസ്തമാക്കുന്ന് പ്രധാന ആത്മീയ തീവ്രവാദം. കേരളം പോലെ ബഹുസ്വരത നിലനില്‍ക്കുകയും, വിവിധ മതജാതി വിഭാഗങ്ങള്‍ ഒന്ന്ിച്ചു താമസിക്കുകയും ചെയ്യു സ്ഥലത്ത് നി്ന്ന് സലഫീ കമ്യൂണുകളിലേക്കുള്ള പലായനമാണ് ഹിജ്‌റ. യമന്‍, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലേക്ക് പ്രധാനമായും പലായനങ്ങള്‍ നടക്കുന്ന്ത്. (ശ്രീലങ്ക സലഫീ സമൂഹമാണോ എന്നൊന്നും ചോദിക്കരുത്. ബുദ്ധി ഉപയോഗിക്കരുത് എന്ന്തും നവസലഫിസത്തിന്റെ അടിസ്ഥാന ആദര്‍ശമാണ്.) എന്ന്ാല്‍ അതിരുകവിഞ്ഞ പ്രവര്‍ത്തനങ്ങളുടെ കാര്യത്തില്‍ വിവിധ നവസലഫീ ഗ്രൂപ്പുകള്‍ക്കിടയില്‍ തന്നെ് അഭിപ്രായ ഏകോപനം ഇല്ല. ഇതേ കുറിച്ചുള്ള തര്‍ക്കങ്ങളെ തുടര്‍ന്ന്് അവര്‍ പരസ്പരം ശത്രുത വെച്ച് പുലര്‍ത്തുന്ന്‌വരുമാണ്.

പ്രവാചകന്‍ ഒരിക്കല്‍ പറഞ്ഞു: 'ഒരു കാലം വരും. അ്ന്ന് വിശ്വാസിയുടെ ഏറ്റവും വലിയ സമ്പത്ത് ആടുകളായിരിക്കും. തന്റെ ഈമാനും മുറുകെ പിടിച്ച് അവന്‍ വല്ല കുന്നിന്‍മുകളിലേക്കോ, മലഞ്ചെരുവിലേക്കോ പലായനം ചെയ്യും.' ഈ ഹദീസ് അനുസരിച്ച് ആടുവളര്‍ത്തല്‍ സുന്നത്താണെ വാദം ഉയര്‍ത്തുവരുണ്ട് നവസലഫികളില്‍. പ്രവാചകന് മുമ്പും ശേഷവും ലോകത്ത് ആടിനെ വരുമാനത്തിനായി വളര്‍ത്തുന്ന്ുണ്ട്. ആടിനെ വളര്‍ത്തി ലാഭമെടുക്കുന്ന്ത് പുണ്യപ്രവര്‍ത്തിയാണോ അല്ലയോ എന്ന കാര്യത്തില്‍ മുസ്ലിം സമൂഹത്തില്‍ തര്‍ക്കം ഇല്ല. ആട് വളര്‍ത്തല്‍ നൈപുണ്യവും, പരിചയവും ആവശ്യമുള്ള ഒരു ജോലിയാണ്. ആടുകളുടെ പരിചരണത്തില്‍ നിരവധി കാര്യങ്ങള്‍ ശ്രദ്ധിക്കാറുണ്ട്. ഹദീസ് വായിച്ചെടുത്ത് മാത്രം ആടിനെ വളര്‍ത്താനാവില്ല. അതിനാല്‍ തന്നെ ഒരു വാദം എന്ന്തിനപ്പുറം ആട് വളര്‍ത്തല്‍ കേരളത്തില്‍ എവിടെയും ആട്‌സലഫികള്‍ വിജയകരമായി നടപ്പാക്കിയിട്ടില്ല. ആത്മീയ തീവ്രവാദത്തിന്റെ പ്രധാനപ്പെട്ട ഒരു ഘടകമാണ് ആടിനെ വളര്‍ത്തല്‍ ഒഴികെയുള്ള മറ്റൊരു ജോലിയും ചെയ്യില്ലെന്ന് വാദം.
ആടുസലഫികളും, ഹിജ്‌റവാദികളും പൊതുസമൂഹത്തില്‍ നിരന്തരശല്യക്കാരാവുില്ല. പൊതുസമൂഹത്തില്‍ നിരന്തരശല്യം ഉണ്ടാക്കുന്ന് ആത്മീയ തീവ്രവാദം മറ്റു ചിലതാണ്. ബാല്യവിവാഹം, ബഹൂഭാര്യത്വം, സ്ത്രീകളോടുള്ള ശത്രുതാമനോഭാവം, മിശ്രവിദ്യാഭ്യാസത്തോടുള്ള എതിര്‍പ്പ് എന്ന്ിവയാണ് തീവ്രആത്മീയവാദികളുടെ സാമൂഹ്യവിരുദ്ധതകള്‍.





കുടുംബങ്ങളില്‍ സംഘര്‍ഷം വിതക്കുന്ന
ആത്മീയ തീവ്രവാദം


രാജ്യത്ത് പ്രവര്‍ത്തിക്കുന്ന മുസ്ലിം സംഘങ്ങളില്‍ ആത്മീയതക്കും, പ്രബോധനപ്രവര്‍ത്തനങ്ങള്‍ക്കും ഏറ്റവും പ്രാധാന്യം നല്‍കുന്ന വിഭാഗം തബ്ലീഗ് ജമാഅത്താണ്. ആത്മീയതയുടെയും, പ്രബോധനത്തിന്റെയും വഴിയിലുള്ള പരിശ്രമത്തിനു വേണ്ടി 40 ദിവസം വീടുവിട്ടിറങ്ങുന്നത് തബ്ലീഗിന്റെ പ്രധാന പ്രവര്‍ത്തനമാണ്. കണിശമായ അച്ചടക്കവും, ശാന്തമായ പെരുമാറ്റവുമാണ് തബ്‌ലീഗ് പ്രവര്‍ത്തനത്തിന്റെ സവിശേഷത. അതിനാല്‍ തന്നെ തബ്‌ലീഗിന്റെ പ്രവര്‍ത്തനം ആത്മീയ തീവ്രവാദമായി വിലയിരുത്താനാവില്ല. നവസലഫിസവും അതിന്റെ സൃഷ്ടിയായ ആത്മീയ തീവ്രവാദവും അച്ചടക്ക രാഹിത്യം കൊണ്ടാണ് വിഭിന്നമാകുത്. വീടുമായും, കുടുംബവുമായുള്ള ബന്ധം മിക്കവര്‍ക്കും നാമമാത്രമായിരിക്കും. കുടുംബബന്ധങ്ങള്‍, അയല്‍പ്പക്കബന്ധങ്ങള്‍ എന്നിവയ്ക്ക് യാതൊരു പ്രാധാന്യവും നല്‍കാത്തവരാണ് ആത്മീയ തീവ്രവാദികള്‍. ഇസ്ലാമിലെ ആത്മീയത എന്നു വിശേഷിപ്പിക്കാവുന്ന തഖ്‌വയുടെ യാതൊരു ലക്ഷണവും ഇവരുടെ ജീവിതത്തില്‍ ഉണ്ടാകില്ല.
ആത്മീയ തീവ്രവാദികളുടെ വഴികള്‍ കൊട്ടിയടക്കുന്ന പ്രസ്താവന ആദ്യം നടത്തിയിട്ടുള്ളത് പ്രവാചകന്‍ മുഹമ്മദ് നബി തന്നെയാണ്: 'ആരെങ്കിലും അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ച് മാതാപിതാക്കള്‍ക്ക് നന്മ ചെയ്യാനും, അവരെ സേവിക്കാനും സമയം വ്യയം ചെയ്താല്‍ അവനു വേണ്ടി സ്വര്‍ഗ്ഗത്തിന്റെ രണ്ടു കവാടങ്ങള്‍ തുറക്കപ്പെടും. മാതാപിതാക്കള്‍ക്ക് എതിര് നില്‍ക്കാനോ അവരെ ധിക്കരിക്കാനോ ആണ് നീക്കമെങ്കില്‍ നരകത്തിന്റെ രണ്ടു വാതിലുകളായിരിക്കും അവനു വേണ്ടി തുറക്കപ്പെടുക.' ഇതു കേട്ട പ്രവചാകന്റെ അനുചരന്മാരില്‍ ഒരാള്‍ ചോദിച്ചു: 'മാതാപിതാക്കള്‍ ക്രൂരത കാണിക്കുന്നവരാണെങ്കിലോ?' പ്രവാചകന്‍ മറുപടി പറഞ്ഞു: 'അവര്‍ നിന്നോട് ക്രൂരത ചെയ്താലും, നീ അവരോട് ഛെ എന്ന വാക്ക് പോലും കയര്‍ത്ത് പറയരുത്.'
വീടും, കുടുംബവും ഉപേക്ഷിച്ച് സ്വര്‍ഗ്ഗം തേടി പലായനം ചെയ്യുന്നവര്‍ക്കുള്ളത് തുറന്നു വെച്ച നരകകവാടങ്ങളാണെന്ന് പ്രവാചകന്റെ അധ്യാപനങ്ങളില്‍ നിന്ന് ബോധ്യപ്പെടുന്നതാണ്. പ്രായമായ മാതാപിതാക്കള്‍ ജീവിച്ചിരുന്നിട്ടും അവരെ പരിചരിച്ച് സ്വര്‍ഗ്ഗം നേടാന്‍ കഴിയാത്തവരാണ് നിര്‍ഭാഗ്യവാന്മാരെന്ന് മുഹമ്മദ് നബി പഠിപ്പിച്ചിട്ടുണ്ട്.


വിശുദ്ധ ഖുര്‍ആനില്‍ ഇപ്രകാരം കാണാം: 'മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവില്‍ നിന്ന് സൃഷ്ടിക്കുകയും അതില്‍ നിന്നു തന്നെ അതിന്റെ ഇണയെ സൃഷ്ടിക്കുകയും, അവര്‍ ഇരുവരില്‍ നിന്നുമായി ധാരാളം പുരുഷന്‍മാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങള്‍ സൂക്ഷിക്കുവിന്‍. ഏതൊരു അല്ലാഹുവിന്റെ പേരില്‍ നിങ്ങള്‍ അന്യോന്യം അവകാശങ്ങള്‍ ചോദിക്കുന്നുവോ, ആ അല്ലാഹുവിനെ സൂക്ഷിക്കുക. കുടുംബബന്ധങ്ങള്‍ തകരുന്നതും സൂക്ഷിക്കുക. അല്ലാഹു നിങ്ങളെ സദാ നിരീക്ഷിച്ചു കൊണ്ടിരിക്കുന്നുണ്ട്. (സൂറത് അന്നിസാഅ്. സൂക്തം 1)
ഖുര്‍ആനില്‍ മറ്റൊരിടത്ത് ഇങ്ങനെ കാണാം: 'അന്ധനോ, മുടന്തനോ, രോഗിക്കോ ആരുടെ വീടുകളില്‍ നിന്നും ഭക്ഷണം കഴിക്കുന്നതിന് വിരോധമില്ല. നിങ്ങള്‍ക്ക് സ്വന്തം വീടുകളില്‍ നിന്നോ, പിതാക്കളുടെയോ മാതാക്കളുടെയോ സഹോദരന്മാരുടെയോ സഹോദരിമാരുടെയോ പിതൃസോഹദരന്മാരുടെയോ അമ്മായിമാരുടെയോ അ്മ്മാവന്മാരുടെയോ മാതൃസഹോദരിമാരുടെയോ വീടുകളില്‍ നിന്ന് ഭക്ഷണം കഴിക്കുന്നതില്‍ യാതൊരു വിരോധവും ഇല്ല. ഏതു വീടിന്റെ താക്കോല്‍ നിങ്ങളുടെ ഉത്തരവാദിത്തത്തില്‍ ഉണ്ടോ ആ വീട്ടില്‍ നിന്നും നിങ്ങളുടെ സുഹൃത്തുക്കളുടെ വീടുകളില്‍ നിന്നും ഭക്ഷണം കഴിക്കുന്നതിനും വിരോധമില്ല. നിങ്ങള്‍ ഒന്നിച്ചോ വെവ്വേറെയോ തിന്നുതിനും കുറ്റമില്ല. എന്നാല്‍ നിങ്ങള്‍ വല്ല വീടുകളിലും പ്രവേശിക്കുകയാണെങ്കില്‍ അല്ലാഹുവിങ്കല്‍ നിന്നുള്ള അനുഗ്രഹീതവും, പാവനവുമായ ഒരു ഉപചാരം എന്ന നിലയില്‍ നിങ്ങള്‍ അന്യോനം സലാം പറയണം. നിങ്ങള്‍ ചിന്തിച്ചു ഗ്രഹിക്കുന്നതിന് വേണ്ടി അപ്രകാരം നിങ്ങള്‍ക്ക് തെളിവുകള്‍ വിവരിച്ചു തരുന്നു..' (സൂറത്ത് അന്നൂര്‍, സൂക്തം 61)


മുജാഹിദ് പ്രസ്ഥാനത്തില്‍ 2002ല്‍ ഉണ്ടായ പിളര്‍പ്പിനെ തുടര്‍ന്ന് രംഗപ്രവേശനം ചെയ്ത കുറച്ച് പ്രഭാഷകരാണ് പിന്നീട് മുജാഹിദ് സെന്റര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വിഭാഗത്തില്‍ കാര്യങ്ങള്‍ തീരുമാനിച്ചത്. അവരാണിപ്പോള്‍ ജിന്നും, ആടും, താടിയുമായി അലക്ഷ്യമായി അലയുന്നത്. പ്രഭാഷണങ്ങള്‍ കേള്‍ക്കാന്‍ നിരവധി ആളുകള്‍ തടിച്ചുകൂടി. കൂറേയധികം ആളുകള്‍ പ്രഭാഷണങ്ങളില്‍ ആകൃഷ്ടരായി മുജാഹിദ് പ്രസ്ഥാനത്തില്‍ എത്തിച്ചേര്‍ന്നു. അവര്‍ പഴയ മുജാഹിദുകളെ പോലെ ആയിരുന്നില്ല. താടിയുടെയും, മുട്ടോളം ഉയരുന്ന പാന്റിന്റെയും കാര്യത്തില്‍ യാതൊരു വിധ അഡ്ജസ്റ്റ്‌മെന്റിനും തയ്യാറായില്ല. പാരമ്പര്യ യാഥാസ്ഥിതിക വിശ്വാസത്തില്‍ നി്ന്ന പ്രഭാഷണങ്ങളില്‍ ആകൃഷ്ടരായി വന്നവര്‍ 'യാഥാസ്ഥിതികരോട'് കടുത്ത അകല്‍ച്ചയും, പ്രത്യക്ഷമായ വിയോജിപ്പുകളും പുലര്‍ത്തി. എവിടെ പ്രഭാഷണം ഉണ്ടെന്ന് കേട്ടാലും വണ്ടിയെടുത്ത് യാത്ര ചെയ്തു അവര്‍. സമുദായത്തിനകത്തെ ഇതര വിഭാഗങ്ങളോട് ശത്രുതാപരമായ അകല്‍ച്ച സൂക്ഷിച്ചു. പഴയ കിതാബുകള്‍ വായിക്കാനോ, ആധുനിക ഗ്രന്ഥങ്ങള്‍ വായിക്കാനോ വലിയ താത്പര്യം കാണിക്കാതിരിക്കുകയും പ്രസംഗങ്ങള്‍ കേട്ട്'് ദീന്‍ മനസ്സിലാക്കുകയും ചെയ്തു അവര്‍.
ഈ പ്രവണതക്കകത്ത് സാമൂഹ്യമായ ചില പ്രശ്‌നങ്ങള്‍ ഉണ്ട്. നിരന്തരമായ പഠനങ്ങളുടെയും, വിശാലമായ വായനയുടെയും അടിസ്ഥാനത്തില്‍ ഇസ്ലാഹി ആദര്‍ശങ്ങളില്‍ ആകൃഷ്ടരായവര്‍ക്കുള്ള വിജ്ഞാനം പുതിയ ആവേശഭരിതര്‍ക്കില്ല. സമൂഹത്തില്‍ നിന്നും, കുടുംബത്തില്‍ നിന്നും അകലുന്നതിനാണ് അതിനാല്‍ പുതിയ ആവേശം വഴിവെച്ചത്.

സംവാദത്തിന്റെ മാന്യതകള്‍ പഠിക്കാത്തവര്‍ക്ക് സംവാദം നടത്താനാകില്ല. വാദപ്രതിവാദമല്ല സംവാദം. അത് മറ്റൊരാളുടെ ചിന്തയിലേക്ക് നമ്മുടെ നിലപാടുകള്‍ ബോധ്യപ്പെടുത്തി കൊടുക്കുന്ന ശ്രമകരമായ കാര്യമാണ്. വീട്ടില്‍ ടി വി ഓണ്‍ ചെയ്യുന്ന കുടുംബത്തിലെ അംഗങ്ങളോട് ടി വി ഓഫാക്കാന്‍ കല്‍പ്പിക്കുകയും, അതിന് തയ്യാറായില്ലെങ്കില്‍ കേബിള്‍ മുറിച്ചിടുകയോ, വീട്ടില്‍ നിന്ന് പിണങ്ങിപ്പോകുകയോ ചെയ്യുന്ന വികാരജീവികള്‍ മുജാഹിദ് പ്രസ്ഥാനത്തിന്റെ പേരില്‍ വളര്‍ന്നു വന്നു. ആദര്‍ശം പറഞ്ഞ് തര്‍ക്കിച്ച് വീട് വിട്ടിറങ്ങുകയും വീട്ടിലെ കല്യാണത്തില്‍ പങ്കെടുക്കാന്‍ പോലും മടിക്കുന്ന തരത്തിലുള്ള ആദര്‍ശതീവ്രത മുജാഹിദ് പ്രസ്ഥാനത്തിന്റെ പേരില്‍ വരുത്തുകയും ചെയ്തു ചിലര്‍.
മുജാഹിദ് ബാലുശ്ശേരി, ഹുസൈന്‍ സലഫി, ഹാരിസ് ബിന്‍ സലീം തുടങ്ങിയ വികാരജീവികളുടെ പ്രസംഗങ്ങള്‍ നിശിതമായി തന്നെ അവലോകനം ചെയ്യേണ്ട അവസരമാണിത്. സ്വന്തം കുടുംബത്തിനകത്ത് നിന്ന് പോലും ശത്രുക്കളെ സമ്പാദിക്കുകയും നാട്ടില്‍ ഒന്നും ക്രിയാത്മകമായി ചെയ്യാനില്ലാതെ പ്രസംഗങ്ങള്‍ കേട്ട് കാലം കഴിച്ചു കൂട്ടേണ്ടി വരികയും ചെയ്യുന്ന ആള്‍ക്കൂട്ടത്തെ മുജാഹിദ് പ്രസ്ഥാനത്തിന്റെ പേരില്‍ ഉണ്ടാക്കിയെടുക്കുന്നത് ദഅവത്തല്ല, സാമൂഹ്യദ്രോഹമാണ്. ആ സാമൂഹ്യദ്രോഹത്തിനാണ് ചിലര്‍ ദഅവത്തെ് പേര് വിളിക്കുത്.


സംഘടനയെ ശക്തിപ്പെടുത്തലോ, ആള്‍ക്കൂട്ടങ്ങളെ സൃഷ്ടിക്കലോ അല്ല മുജാഹിദ് പ്രസ്ഥാനത്തിന്റെ ലക്ഷ്യം. മുസ്ലിം സമുദായത്തെ സാമൂഹ്യമായും, ആന്തരികമായും ശക്തിപ്പെടുത്തുകയാണ് മുജാഹിദ് പ്രസ്ഥാനത്തിന്റെ ഉത്തരവാദിത്തം. സംഘടനാപരമായുണ്ടാകുന്ന നഷ്ടങ്ങള്‍ സഹിച്ചും സമുദായത്തെ ശക്തിപ്പെടുത്തുന്ന വിശാലകാഴ്ചപ്പാടിന് പകരം കുടുംബങ്ങളില്‍ പോലും തര്‍ക്കങ്ങളും, ഛിദ്രതയും വളര്‍ത്തി ആള്‍ക്കൂട്ടത്തെ സൃഷ്ടിക്കുന്ന ദഅവത്തിനെ ആഴത്തില്‍ പഠനവിധേയമാക്കേണ്ടതുണ്ട്.
സുഹൈര്‍ ചുങ്കത്തറയുടെ ബഹുഭാര്യത്വ പ്രചാരണത്തിനു വേദി ഒരുക്കേണ്ട ഗതികേട് മുജാഹിദ് സെന്റര്‍ ആസ്ഥാനമായ വിഭാഗത്തിന് കഴിഞ്ഞ കാലങ്ങളില്‍ ഉണ്ടായി. എന്തായിരുന്നു അതിന്റെ പരിണിത ഫലം? ആദ്യഭാര്യയോട് പിണങ്ങി നില്‍ക്കുന്ന, മക്കളോടു പോലും അകലേണ്ടി വന്നവരുടെ മാനസികാവസ്ഥയെ കുറിച്ച് ആലോചിച്ചു നോക്കിയിട്ടുണ്ടോ?
കുടുംബബന്ധങ്ങളില്‍ വിള്ളല്‍ വീഴ്ത്തിയും, കുടുംബത്തെ ശത്രുവാക്കിയും യഥാര്‍ഥ ഇസ്ലാമിനെ അന്വേഷിച്ചിറങ്ങുന്നതിന്റെ പ്രത്യാഘാതങ്ങള്‍ സമുദായം അനുഭവിക്കുന്നുണ്ട്. സാമൂഹ്യശാസ്ത്രജ്ഞരുടെ എണ്ണം ഏറെ വര്‍ധിച്ച കാലത്താണ് നമ്മള്‍ ജീവിക്കുന്നത്. കുടുംബബന്ധങ്ങള്‍, ദാമ്പത്യബന്ധങ്ങള്‍, കുട്ട'ികളുടെ പരിപാലനം തുടങ്ങിയ കാര്യങ്ങളില്‍ ഏറെ പഠനവും, ചര്‍ച്ചയും നടക്കേണ്ട കാലമാണിത്. അതിന് വേണ്ടി ഖുര്‍ആനിനെയും, ഹദീസിനെയും പഠനവിധേയമാക്കേണ്ട കാലത്താണ് നേര്‍വിപരീതമായ ദിശയില്‍ സഞ്ചരിക്കാന്‍ ചിലര്‍ പ്രേരിപ്പിക്കുന്നത്. സാമൂഹ്യശാസ്ത്രവിശകലനങ്ങളുടെയും, ഗവേഷണങ്ങളുടെയും അടിസ്ഥാനത്തില്‍ കുടുംബബന്ധങ്ങളെ ശാക്തീകരിക്കുന്നതിനെ കുറിച്ച് ഗൗരവമായി ആലോചിക്കേണ്ട ഘട്ടത്തില്‍ നേര്‍വിപരീതമായ കാര്യങ്ങള്‍ ചെയ്യുന്നത് ഭാവിയില്‍ ദോഷം ചെയ്യുമെന്ന് ഓര്‍ക്കണം. സാമൂഹ്യശാസ്ത്രജ്ഞരുടെയും, നിരീക്ഷകരുടെയും സേവനം ഉപയോഗിക്കാതെ വേഷത്തിലും ഭാവത്തിലും മാത്രം പണ്ഡിതന്മാരായ അല്‍പ്പന്മാര്‍ക്ക് പ്രസ്ഥാനത്തെ തളികയില്‍ വെച്ചു കൊടുത്തതിന്റെ അനന്തരഫലങ്ങളാണ് അനുഭവിക്കുന്നതെന്ന് ഗൗരവത്തോട ഉള്‍ക്കൊള്ളണം.











കാലത്തിന്റെ ചുവരെഴുത്ത് വായിച്ച് ഐക്യപ്പെടുക


കേരളത്തില്‍ മുക്കാല്‍ കോടിയിലേറെ മുസ്ലിംകളുണ്ട്. നിത്യദാരിദ്ര്യത്തില്‍ കഴിയുന്നവരും, യാതൊരു സദാചാരമൂല്യവും പുലര്‍ത്താത്തവരും അവരില്‍ ഉണ്ട്. മുസ്ലിം സമുദായത്തിന്റെ പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ കാര്യമായി നടക്കേണ്ടത് അത്തരക്കാരെ ടാര്‍ജറ്റ് ചെയ്താണ്. ലഹരി മാഫിയയുടെ പിടിയിലായ മുസ്ലിം ചെറുപ്പക്കാരുണ്ട്. ക്രിമിനലുകളായി മാറിയവരുണ്ട്. ദിനേനെ പത്രങ്ങള്‍ വായിക്കുന്നവര്‍ക്ക് കേരളത്തിലെ മുസ്ലിം സമുദായത്തിനകത്തെ പുഴുക്കുത്തുകള്‍ എന്തൊക്കെയാണെ് വേറെ ക്ലാസെടുത്തു നല്‍കേണ്ട കാര്യമില്ല. പ്രബോധനം എവിടെയാണ് നടക്കേണ്ടതെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. കേരളത്തിലെ മുജാഹിദ് പ്രസ്ഥാനം മുസ്ലിം സമുദായത്തിന് അകത്ത് ശുദ്ധീകരണം നടത്താനുള്ള സംഘമാണ്. മതപരിവര്‍ത്തനം അതിന്റെ സംഘടനാപരമായ അജണ്ടയല്ല. നിരവധി സ്ഥാപനങ്ങള്‍ക്ക് തുടക്കം കുറിച്ച മുജാഹിദ് നേതാക്കള്‍ പൊന്നാനി മഊനത്തുല്‍ ഇസ്ലാം സഭ പോലെ ഒരു സ്ഥാപനം പ്രസ്ഥാനത്തിന്റെ മേല്‍നോട്ടത്തില്‍ ആരംഭിച്ചിട്ടില്ല എന്നത് പ്രത്യേകം മനസ്സിലാക്കേണ്ടതാണ്. മതപരിവര്‍ത്തനകേന്ദ്രങ്ങള്‍ ആരംഭിക്കുന്നതും, നടത്തിക്കൊണ്ടു പോകുന്നതും മുജാഹിദ് പ്രസ്ഥാനത്തിന്റെ രീതിയല്ല. അതിനൊക്കെ സമുദായത്തിനകത്ത് വേറെ സംവിധാനങ്ങളുണ്ട്. മുസ്ലിം സമുദായത്തിന് മുന്നോട്ടുള്ള വഴി കാണിക്കുന്ന പ്രസ്ഥാനമാണ് കേരള നദ്്വത്തുല്‍ മുജാഹിദീന്‍. അതിനപ്പുറമുള്ള ഉത്തരവാദിത്തങ്ങള്‍ പ്രസ്ഥാനത്തിന്റെ മുതുകില്‍ വെച്ചുകെട്ടാന്‍ ശ്രമിക്കേണ്ടതില്ല.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ചടങ്ങ് പോലെ ചില പള്ളികളില്‍ നടുന്ന വരുന്ന ഒരാചാരമാണ് ഓണക്കാലമായാല്‍ ഓണം വിരുദ്ധ ഖുതുബകള്‍. ഓണാഘോഷത്തില്‍ പങ്കെടുക്കരുതെന്ന് വിശ്വാസികളെ ഓര്‍മ്മപ്പെടുത്തുകയും, അതൊരു പ്രബോധനമായി തെറ്റിധരിക്കുകയും ചെയ്തിരിക്കുന്നു ചിലര്‍. എന്നിട്ട'് ഫെയ്‌സ് ബുക്കിലും, വാട്‌സ് അപ്പിലുമൊക്കെ ഓണാഘോഷത്തില്‍ പങ്കെടുക്കുന്നതിന്റെ അപകടങ്ങളെ കുറിച്ചു കുറിപ്പുകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി. കേരളത്തില്‍ ഓണവും, ഈദും, ക്രിസ്മസും ഒക്കെ സമൂഹത്തിന്റെ ആഘോഷങ്ങളാണ്. ആഘോഷത്തിന് വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ വിവിധ പരിപാടികള്‍ നടക്കുന്നു. സപ്ലൈകോ ഭക്ഷ്യവസ്തുക്കള്‍ക്ക് സബ്‌സിഡി നല്‍കുന്നു. മതവിഭാഗങ്ങളുടെ ആഘോഷങ്ങള്‍ ജനകീയ ആഘോഷങ്ങളായി മാറുന്നുവെന്നത് കേരളത്തിന്റെ പ്രത്യേകതയാണ്. ഓണത്തിന് പങ്കെടുക്കുന്നത് ഒരു പുണ്യകര്‍മ്മമായി മുസ്ലിംകള്‍ കരുതുന്നില്ല. ബലിപെരുന്നാളിന് ബിരിയാണി കഴിച്ചാല്‍ തൗഹീദ് അംഗീകരിച്ചവനായി എന്ന് ഹിന്ദുക്കളും കരുതുന്നില്ല. ആഘോഷങ്ങള്‍ മതസൗഹാര്‍ദ്ദത്തിന്റെയും, വ്യക്തിബന്ധങ്ങളുടെയും അവസരമായി കരുതുന്ന നാട്ട'ിലാണ് ഓണം വിരുദ്ധപ്രഭാഷണങ്ങള്‍ ഉണ്ടായത്. ഇപ്പോള്‍ വിസ്ഡം ഗ്ലോബല്‍ മിഷന്‍ എന്ന പേരില്‍ അറിയപ്പെടുവരാണ് ഓണത്തിനെതിരെ ഫത്്വ ഇറക്കുന്ന അവിവേകികള്‍. ഇതില്‍ ആവേശം കൊണ്ട് സ്‌കൂളിലെ ഓണാഘോഷത്തിന് പത്ത് രൂപ സംഭാവന തരില്ലെന്ന് പറയുന്ന അധ്യാപകര്‍ വരെയുണ്ട്. ബഹൂസ്വരതയോടു കൊഞ്ഞനം കുത്തുവര്‍ക്കെതിരെ ശക്തമായ ബോധവത്കരണമാണ് സമുദായത്തിന് അകത്ത് നടക്കേണ്ടത്.
അകല്‍ച്ചയുടെ ആഴം കൂട്ടുന്ന പ്രവര്‍ത്തനങ്ങള്‍ ഏറ്റവും കൂടുതലായി നടുന്ന വരുന്നത് സമൂഹമാധ്യമങ്ങളിലാണ്. സോഷ്യല്‍ മീഡിയകളില്‍ വെറുപ്പ് പ്രചരിപ്പിക്കുന്ന ഞരമ്പ് രോഗികളായ അനുയായികളെ നിലക്ക് നിര്‍ത്തുക എന്നത് മതസംഘടനകളുടെ ഉത്തരവാദിത്തമാണ്. നേതാക്കളെ വ്യക്തിഅധിക്ഷേപം നടത്തല്‍, വ്യാജആരോപണങ്ങള്‍ ഉന്നയിക്കല്‍, പരിഹാസവാക്കുകള്‍ ഉപയോഗിക്കല്‍ തുടങ്ങിയവയെല്ലാം ഫേസ്ബുക്ക് പ്രബോധകരുടെ രീതികളായി വളര്‍ന്നിരിക്കുന്നു. സോഷ്യല്‍ മീഡിയയിലൂടെ കേരളത്തിലെ മുസ്ലിംകളെ വിലയിരുത്താന്‍ ശ്രമിക്കുന്ന ഒരു അമുസ്ലിമിന് മാപ്പിളമാര്‍ സ്ഥിരം തമ്മില്‍ തല്ലികളാണെ ഫീഡ്ബാക്ക് മാത്രമേ ഓലൈന്‍ പ്രബോധകര്‍ നല്‍കുന്നുള്ളൂ. സോഷ്യല്‍ മീഡിയയില്‍ ഇടപെടു പ്രവര്‍ത്തകര്‍ക്ക് കണിശമായ അച്ചടക്കം പഠിപ്പിച്ചു കൊടുക്കാനാകുന്നില്ലെങ്കില്‍ സോഷ്യല്‍ മീഡിയ ആക്ടിവിസം വേണ്ടെന്നു വെക്കുന്നതാണ് നല്ലത്. ഗോദയിലിറങ്ങി നാണം കെടുന്നതിനെക്കാള്‍ നല്ലത് പിന്‍വാങ്ങുന്നതാണല്ലോ.
മതസംഘടനകള്‍ നടത്തുന്ന കാമ്പയിനുകള്‍ പരിശോധിച്ചു നോക്കുക. അതിന്റെ ടാര്‍ജറ്റ് എപ്പോഴും മറ്റൊരു മുസ്ലിം സംഘടന തെന്നയായിരിക്കും. സമുദായത്തിനകത്തെ ഇതര സംഘടനകളെ ശത്രുപക്ഷത്ത് നിര്‍ത്തിക്കൊണ്ടല്ലാതെ ഒരു നയം സ്വീകരിക്കാന്‍ സാധിക്കുന്നില്ല എന്നത് വലിയ പരിമിതി തെന്നയാണ്. മതതീവ്രവാദത്തിനെതിരെ കാമ്പയിന്‍ നടത്തുന്നുവെന്നിരിക്കട്ടെ. സമുദായത്തിലെ പുതിയ തലമുറക്ക് തീവ്രവാദത്തിന്റെ രാഷ്ട്രീയവും, സാമൂഹ്യവുമായ പ്രത്യാഘാതങ്ങള്‍ ബോധ്യപ്പെടുന്നുണ്ടെങ്കിലാണ് കാമ്പയിന്‍ ഫലപ്രദമായി എന്നു പറയുക. എന്നാല്‍ പ്രായോഗിക തലത്തില്‍ സംഭവിക്കുന്നത് എന്താണ്? ഞങ്ങളല്ല, മറ്റേ സംഘടനയാണ് തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നത് എന്ന് വിളിച്ചു പറഞ്ഞ് പാപഭാരം മറ്റൊരു സംഘടനയുടെ തലയില്‍ വെച്ചു കൊടുക്കുന്നു. ഇതൊക്കെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ദോഷമാണ് വരുത്തി വെക്കുക.

ആഗോളവത്കരണത്തിന്റെയും, വിവരവിസ്‌ഫോടനത്തിന്റെയും കാലത്ത് കേരളത്തിലെ മുജാഹിദ് പ്രസ്ഥാനം സ്വയം മാറാന്‍ തയ്യാറാകണം. മുജാഹിദ് പ്രസ്ഥാനം കേരളത്തിലെ പള്ളിമൂലകള്‍ ചടഞ്ഞിരിക്കുന്നവരുടെ നേതൃത്വം അല്ല. മുക്കാല്‍ കോടി മുസ്ലിംകളുടെ ധൈഷണിക നേതൃത്വമാണത്. മുജാഹിദ് പ്രസ്ഥാനത്തില്‍ പിളര്‍പ്പുണ്ടാകുകയും, ശേഷം ഔദ്യോഗിക വിഭാഗം അനവധി കഷ്ണങ്ങളായി ചിതറിപ്പോകുകയും ചെയ്തിരിക്കുകയാണ്. കടിഞ്ഞാണ്‍ നഷ്ടപ്പെട്ട കുതിരയെ പോലെ നാലു പാടും ഓടുകയാണ് ഔദ്യോഗിക പക്ഷത്തോടൊപ്പം നിന്നവര്‍. അവരങ്ങനെ അലക്ഷ്യമായി പോയിക്കോട്ടെ എന്ന സമീപനം സമുദായത്തോട് കടപ്പാടുള്ള ഒരു നേതൃത്വത്തിന് യോജിച്ചതല്ല.
നവസലഫിസത്തിന്റെയും, ആത്മീയതീവ്രവാദത്തിന്റെയും ചര്‍ച്ചകളുടെ ലക്ഷ്യം ഇസ്ലാഹി പ്രസ്ഥാനത്തിന്റെ മുഖ്യധാരയില്‍ നിന്നും വ്യതിചലിച്ചു പോയവരെ ആക്ഷേപിക്കുകയോ, പരിഹസിക്കുകയോ അല്ല. മറിച്ച് അവര്‍ക്കിടയില്‍ ആശയപരമായ വ്യക്തയുണ്ടാക്കിയെടുക്കുകയാണ്.. അവരെ കൂടി ഇസ്ലാഹി പ്രസ്ഥാനത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചു കൊണ്ടു വരികയാണ് ലക്ഷ്യം.
നിലവിലുള്ള അനിശ്ചിതത്വങ്ങള്‍ക്കുള്ള ഏറ്റവും മികച്ച പരിഹാരം മുജാഹിദ് പ്രസ്ഥാനത്തിലെ മുജാഹിദ് സെന്ററും, മര്‍ക്കസുദ്ദഅവയും കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വിഭാഗങ്ങള്‍ക്കിടയിലെ ഐക്യമാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഔദ്യോഗിക വിഭാഗത്തിന്റെ കൈവശമുണ്ടാകേണ്ടിയിരുന്ന നൂറിലേറെ പള്ളികള്‍ ജിന്ന് വിഭാഗത്തിന്റെയും, ചെറുഗ്രൂപ്പുകളുടെയും കൈപ്പിടിയിലാണിന്ന്. തിരിച്ചു പിടിക്കാനുള്ള ആള്‍ബലമോ, യുവാക്കളുടെ പിന്തുണയോ അവര്‍ക്കില്ല. ഇസ്ലാഹി പ്രസ്ഥാനത്തിന്റെ ആശയാദര്‍ശങ്ങള്‍ക്ക് അനുസൃതമായി സ്ഥാപനങ്ങള്‍ മുന്നോട്ട് പോകാന്‍ അനിവാര്യമായ തിരുത്തലുകള്‍ക്ക് നേതൃത്വം സദ്ധമായേ മതിയാകൂ. സംഘടനാപരമായ ലയനം സാധ്യമായില്ലെങ്കിലും സ്ഥാപനങ്ങളുടെ നടത്തിപ്പില്‍ പ്രാദേശികമായ സഹകരണം ഉണ്ടാക്കുന്നതാണ് നിലവിലെ സാഹചര്യത്തില്‍ നല്ലത്.
'ഒഴിഞ്ഞു പോയ പാര്‍പ്പിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കടുത്ത്
ഞാന്‍ നിപ്പോള്‍, ഞാനറിഞ്ഞില്ല
പുതിയ അവശിഷ്ടങ്ങളും മാഞ്ഞുപോകാറായവയും തമ്മില്‍
എന്താണ് വ്യത്യാസം എന്ന്'
ഇബ്‌നു നഹ്്വിയുടെ കവിത ഓര്‍ത്തു പോകുകയാണ്.

പ്രതാപത്തോടെ തലയുയര്‍ത്തി നിന്നിരുന്ന സ്ഥാപനങ്ങളുടെ ഗതികേടിനെ കുറിച്ചറിയാന്‍ മഹല്ലുകളിലൂടെ സഞ്ചരിച്ചാല്‍ മതി. പതിനഞ്ച് വര്‍ഷം കൊണ്ട് എത്ര കണ്ട് പിന്നോട്ട് പോയെന്ന് അപ്പോള്‍ മനസ്സിലാകും. വിദ്യാഭ്യാസ രംഗത്തുണ്ടായ കുതിപ്പിന്റെ ഗുണഫലങ്ങള്‍ സമുദായത്തിന് ലഭ്യമാക്കാനുള്ള കര്‍മ്മപരിപാടികള്‍ ആവിഷ്‌കരിക്കാന്‍ സാധിച്ചിട്ടില്ല. പുതിയ തലമുറക്കകത്ത് വളരുന്ന ലഹരിയുടെ ഉപഭോഗത്തെ തടുത്തു നിര്‍ത്താന്‍ സാധിക്കുന്നില്ല. സാമൂഹ്യമായി ഉത്തരവാദിത്തം നിര്‍വ്വഹിക്കാനാകാതെ കെട്ടിട സമുച്ചയങ്ങള്‍ മാത്രമായി സ്ഥാപനങ്ങള്‍ ചുരുങ്ങുന്നുണ്ട്.
മലപ്പുറം ജില്ലയിലെ ചില മഹല്ലുകളില്‍ മുജാഹിദ് വിഭാഗങ്ങള്‍ സഹകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. അത് നല്‍കുന്ന മാനസിക ആനന്ദം എത്രയെന്ന് അന്വേഷിച്ചാല്‍ അറിയാന്‍ പറ്റും. ഐക്യം താഴെതട്ട'ില്‍ നിന്നാണ് തുടങ്ങേണ്ടത്. മഹല്ലുകളില്‍ നിന്നാണ് അതിന് തുടക്കം കുറിക്കേണ്ടത്. കാലത്തിന്റെ ചുവരെഴുത്ത് നേതൃത്വം വൈകാതെ വായിച്ചു തുടങ്ങും.
പരസ്പരമുള്ള തര്‍ക്കങ്ങള്‍ സമുദായത്തിന് നഷ്ടം മാത്രമേ വരുത്തി വെച്ചിട്ടുള്ളൂ എന്ന് തിരിച്ചറിയുന്ന വിവേകമതികള്‍ പ്രാദേശിക തലത്തിലെങ്കിലും പരസ്പരം സഹകരിച്ച് പ്രവര്‍ത്തിക്കേണ്ട സമയമാണിത്. ആത്മീയ തീവ്രതയിലേക്ക് പോയ ചെറുപ്പക്കാരെയും ഇസ്ലാഹി പ്രസ്ഥാനത്തിന്റെ സൗന്ദര്യത്തിലേക്കും, സഹവര്‍ത്തിത്വത്തില്‍ അധിഷ്ഠിതമായ കൂട്ടായ്മകളിലേക്കും തിരികെ വിളിക്കേണ്ടതുണ്ട്. ആ യുവാക്കള്‍ സമുദായത്തിന്റെ സമ്പത്താണ്. അവരുടെ ഊര്‍ജ്ജവും, യൗവനവും പാഴായിക്കൂടാ.









നവസലഫിസം, ആത്മീയ തീവ്രവാദം -4

മാധ്യമങ്ങള്‍ നിശ്ചയിക്കുന്ന അജണ്ടകളില്‍
നട്ടം തിരിയുന്ന സമുദായം







ഹൂഥികള്‍ യമനില്‍ അധികാരം പിടിച്ചെടുത്ത സംഭവം, ബഹ്‌റൈനില്‍ കലാപം സൃഷ്ടിക്കാന്‍ ശിയാക്കള്‍ നടത്തിയ വിഫല ശ്രമം തുടങ്ങിയവ അറബ് ലോകത്ത് ശിയാ-സുന്നി സംഘര്‍ഷങ്ങള്‍ പ്രധാന ചര്‍ച്ചയായി വരാന്‍ കാരണമായി. സിറിയയില്‍ ശിആ വിഭാഗക്കാരനായ ബശാറുല്‍ അസദിനെതിരെ സുന്നീ വിമതര്‍ നടത്തുന്ന പോരാട്ടവും ശിആ-സുന്നി തര്‍ക്കങ്ങള്‍ അറബ് ലോകത്ത് സജീവമാക്കി നിര്‍ത്തുന്നുണ്ട്. ഇതേ സന്ദര്‍ഭത്തില്‍ തന്നെ കേരളത്തിലും ശിആ-സുന്നി തര്‍ക്കങ്ങള്‍ അജണ്ടയായി കൊണ്ടു വരാന്‍ ചില വികാര ജീവികള്‍ ശ്രമിച്ചിട്ടുണ്ട്. കേരളത്തിലെ സമസ്ത സുന്നികളുടെ പല സമീപനങ്ങളും കൊണ്ടോട്ടിത്തങ്ങന്‍മാരുടെ ചരിത്രവും ശിആയിസവുമായി ബന്ധപ്പെട്ടതാണ്. എന്നാല്‍ കേരളത്തിലെ സമസ്ത സുന്നികള്‍ ശിആക്കളാണെ ആരോപണം അതിരുകവിഞ്ഞതാണ്. സ്വയം സുന്നികളായി അവകാശപ്പെടുവരെ ശിആക്കകളായി മുദ്രകുത്താനുള്ള നീക്കത്തിന് കേരളത്തിലെ മുജാഹിദ് പ്രസ്ഥാനത്തെ ഉപയോഗപ്പെടുത്താന്‍ ചിലര്‍ ശ്രമിച്ചെങ്കിലും അത് ഫലവത്തായില്ല. കൊച്ചിയിലെ ശിആ സംഘടനയായ സഖ്‌ലൈന്‍ ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങളാണ് കേരളത്തില്‍ ശിആയിസം വളരുന്നുവെന്ന പ്രചാരണത്തിന് വിമര്‍ശകര്‍ ആയുധമാക്കിയത്.
കേരളത്തിലെ മുസ്ലിംകളെ ശിആക്കള്‍, സുന്നികള്‍ എിങ്ങനെ രണ്ടായി തിരിക്കാനുള്ള ശ്രമം ആഗോളതലത്തിലുള്ള ഭിന്നത കേരളത്തിലും ഉണ്ടെന്ന് വരുത്തിത്തീര്‍ക്കാനുള്ള ബോധപൂര്‍വ്വമായിരുന്ന ശ്രമമായിരുന്നോ എന്ന് ആലോചിക്കണം.


ആഗോളതലത്തില്‍ സുന്നി മുസ്ലിംകളെ സൂഫികളെും, സലഫികളെന്നും രണ്ടായി വിഭജിക്കാറുണ്ട്. സമാനമായ രീതിയില്‍ കേരളത്തില്‍ സുന്നി മുസ്ലിംകളെ സൂഫികളും, സലഫികളും ആയി രണ്ടായി കാണാനുള്ള നീക്കങ്ങളും നടന്നു വരുന്നുണ്ട്. (കേരളത്തില്‍ ശിആക്കള്‍ മൈക്രോസ്‌കോപ്പിക് ന്യൂനപക്ഷമാണ്.) അതിന്റെ ഭാഗമായിട്ടാണ് സമസ്ത സുന്നികളെ സൂഫികള്‍ എന്ന് വിശേഷിപ്പിക്കാനുള്ള നീക്കം നടക്കുന്നത്. കൊച്ചിയിലെ നിച്ച് ഓഫ് ട്രൂത്തിന്റെ സ്‌നേഹസംവാദം മാസികയില്‍ സമസ്ത സുികളെ സൂഫികളെന്ന് വിശേഷിപ്പിക്കാന്‍ ശ്രമിക്കാറുണ്ട്. കേരളത്തിലെ സമസ്ത സുന്നികളില്‍ സൂഫിസത്തിന്റെ അംശങ്ങളുണ്ട്. എന്നാല്‍ പൂര്‍ണ്ണമായ തോതില്‍ സമസ്ത സുികള്‍ സൂഫികളല്ല. ആഗോളതലത്തില്‍ സെറ്റ് ചെയ്ത് വെച്ചിരിക്കുന്ന മുസ്ലിംകള്‍ക്കിടയിലെ വിഭാഗീയതകളുമായി ബന്ധപ്പെട്ട സംഞ്ജകളെ അതു പോലെ കേരളത്തിലേക്ക് ഇറക്കുമതി ചെയ്യാനുള്ള നീക്കങ്ങള്‍ ആശാസ്യകരമല്ല.


കേരളത്തില്‍ നിന്നും കുറച്ച് മുസ്ലിം യുവാക്കള്‍ ദുരൂഹസാഹചര്യത്തില്‍ അപ്രത്യക്ഷമായതിനെ തുടര്‍ന്ന് സമസ്ത സുന്നികളുടെ മുഖപത്രമായ സുപ്രഭാതം ദിനപത്രം ആഗോളഭീകരതയുടെ തുടക്കം വഹാബി പ്രസ്ഥാനത്തിലാണെും, അതിന്റെ തുടര്‍ച്ചയാണ് ഐ എസ് എന്നും ആരോപിക്കാനുള്ള വ്യഗ്രതയിലാണ്. മുഹമ്മദ് ബിന്‍ അബ്ദുല്‍ വഹാബ് നയിച്ച പരിഷ്‌കരണ പ്രവര്‍ത്തനങ്ങളുടെ പിന്തുടര്‍ച്ചക്കാരായ സഊദി അറേബ്യയിലെ ആലുശൈഖ് കുടുംബവും, ആലു സഊദ് കുടുംബവും ഇന്നും സഊദി അറേബ്യയുടെ ഭരണത്തിലുണ്ട്. സഊദിയാകട്ടെ ഭീകരതെക്കിരായ യുദ്ധത്തില്‍ മുന്നണിപ്പോരാളികളുമാണ്. എന്നിട്ടും കിട്ടിയ ചാന്‍സില്‍ വിശുദ്ധരാകാനുള്ള ശ്രമത്തില്‍ ലോകത്ത് അക്രമം നടത്തുന്നവരൊക്കെ മുഹമ്മദ് ബിന്‍ അബ്ദുല്‍ വഹാബിന്റെ പിന്‍മുറക്കാരാണെ് സമര്‍ഥിക്കാന്‍ ശ്രമിക്കുന്നത് വിവരക്കേടാണ്. മുഹമ്മദ് ബിന്‍ അബ്ദുല്‍ വഹാബ് നേതൃത്വം നല്‍കിയ രാഷ്ട്രീയ-സാമൂഹ്യപരി,ഷ്‌കരണത്തിന്റെ തുടര്‍ച്ചയായി വ സഊദി അറേബ്യയും, അതിനോട് അനുഭാവം പുലര്‍ത്തു ഖത്തര്‍, യു എ ഇ തുടങ്ങിയ അറബ് രാജ്യങ്ങള്‍ ഐ എസുമായും, ഭീകരതയുമായി പ്രത്യക്ഷ യുദ്ധത്തിലാണെന്ന വസ്തുത അന്താരാഷ്ട്ര നിരീക്ഷകര്‍ക്ക് മുഴുവന്‍ അറിയുന്ന കാര്യമാണ്. ഇതറിഞ്ഞ് കൊണ്ട് തെന്നയാണ് സുപ്രഭാതം ദിനപത്രം ഐ എസിന്റെ പിതൃത്വം മുഹമ്മദ് ബിന്‍ അബ്ദുല്‍ വഹാബിലേക്ക് ചേര്‍ത്തുന്നത്.
മറ്റൊരു ചര്‍ച്ച ഉയര്‍ത്തിക്കൊണ്ടു വരാന്‍ ശ്രമിച്ചത് കോഴിക്കോട് മുജാഹിദ് സെന്ററില്‍ നിന്നായിരുന്നു. തുര്‍ക്കിയിലെ ഫത്ഹുള്ള ഗുലന്റെ നേതൃത്വത്തിലുള്ള വിമതനീക്കങ്ങള്‍ സൂഫിഭീകരതയാണൊയിരുന്നു അവരുടെ കണ്ടെത്തല്‍. സലഫി ഭീകരത എന്ന സുപ്രഭാതത്തിന്റെ പദനിര്‍മ്മിതിക്ക് ബദലായി സൂഫി ഭീകരതയെ വാചകം സൃഷ്ടിച്ച് കേരളത്തില്‍ വാക്പയറ്റ് നടത്താമെന്ന ആലോചന പക്ഷേ ആരും വേണ്ടത്ര ഗൗനിച്ചില്ല.
സങ്കുചിത സംഘടനാ താത്പര്യങ്ങള്‍ സംരക്ഷിക്കാനുള്ള തത്രപ്പാടില്‍ എന്തും വിളിച്ചു പറയുന്ന മുസ്ലിം സംഘടനാ നേതാക്കന്‍മാര്‍ രണ്ടാം കിടരാഷ്ട്രീയ നേതാക്കളെ പോലും തോല്‍പ്പിക്കുകയാണ്. പറയുന്നതിന്റെ ആഘാതങ്ങളോ, പ്രത്യാഘാതങ്ങളോ പലരും ആലോചിക്കുന്നില്ല. പ്രസ്താവനാ യുദ്ധം മുറുകുമ്പോള്‍ വസ്തുതകകള്‍ തമസ്‌കരിക്കപ്പെടുകയാണ്. ചാനലുകളിലെ ഫ്‌ലാഷ് ന്യൂസിനും, പത്രങ്ങളിലെ വാര്‍ത്തകള്‍ക്കും അനുസരിച്ച് രംഗബോധമില്ലാതെ പ്രസ്താവനകള്‍ ഇറക്കി സായൂജ്യമടയുന്നത് അകക്കാമ്പ് നഷ്ടപ്പെട്ടിരിക്കുന്നു എന്നതിന്റെ സൂചനയാണ്.
ആത്മീയ തീവ്രവാദം കടന്നു വരുന്ന വഴികളെ സൂക്ഷ്മായി നിരീക്ഷിക്കേണ്ടതുണ്ട്. ആത്മീയ തീവ്രവാദവും, മതഭീകരവാദവും രണ്ടാണ്. രണ്ടിനെയും ഒന്നായി കാണാനാവില്ല. ആത്മീയ തീവ്രവാദം ക്രിമിനല്‍ കുറ്റമല്ല. അതൊരു സാമൂഹ്യപ്രശ്‌നമാണ്. ആത്മീയ തീവ്രവാദം ഒരു തരം അരാജകവാദമാണ്. അരാജകവാദികളായ ആത്മീയ തീവ്രവാദികളില്‍ ചിലര്‍ മതഭീകരവാദത്തിലേക്ക് വഴുതി വീണിട്ടുണ്ടോ എന്ന് കണ്ടെത്തേണ്ടത് രാജ്യത്തെ അന്വേഷണ ഏജന്‍സികളാണ്. നിലവില്‍ അതിനുള്ള തെളിവുകള്‍ ലഭ്യമായിട്ടില്ല.


ഭീകരവാദത്തിനെതിരെ നടപടി സ്വീകരിക്കേണ്ടത് സര്‍ക്കാറിന്റെ ഉത്തരവാദിത്തമാണ്. കേരളത്തില്‍ മതഭീകരവാദം ഉണ്ടോ എന്നതിനെ കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. അക്കാര്യത്തില്‍ സഖാവ് പിണറായി വിജയന്‍ നേതൃത്വം നല്‍കു ഇടതുപക്ഷ ജനാധിപത്യ മുണി സര്‍ക്കാര്‍ യാഥാര്‍ഥ്യ ബോധത്തോടു കൂടിയുള്ള നിലപാടാണ് സ്വീകരിച്ചു വരുന്നത്.
ആത്മീയ തീവ്രവാദം ദമ്മാജ് സലഫിസം വഴിയാണ് കേരളത്തിലേക്ക് ഇറക്കുമതി ചെയ്തിട്ടുള്ളത്. ഹദീസുകളാണ് അവരുടെ ആയുധം. പ്രഭാഷണങ്ങളാണ് അവരുടെ പ്രചാരണ മാര്‍ഗ്ഗം. സോഷ്യല്‍ മീഡിയകള്‍, വാട്‌സ് അപ്പ് തുടങ്ങിയവയിലൂടെ പ്രചാരണം കൊഴുപ്പിക്കുന്നുണ്ട്. വിദ്യാര്‍ഥികളും, യുവജനങ്ങളുമാണ് അവരുടെ ലക്ഷ്യം. ആത്മീയ തീവ്രവാദം ഹദീസുകള്‍ ഉപയോഗിച്ചു കൊണ്ടും, ചില അനാക്രോണിക്കുകളായ കാട്ടറബി മുല്ലമാരുടെ ഫത്വകള്‍ ഉപയോഗിച്ചു കൊണ്ടും നടത്തുന്ന ദുര്‍ബോധനത്തെ ഖുര്‍ആനിന്റെയും, ഹദീസിന്റെയും അടിസ്ഥാനത്തില്‍ തെയാണ് നേരിടേണ്ടത്.


മ്യൂസിക് ഹറാമാണെന്ന വാദം ഉന്നയിച്ചു ടി വിയുടെ കേബിള്‍ കട്ട് ചെയ്യുന്നവര്‍ പക്ഷേ മൊബൈല്‍ ഫോണോ, ഇന്റര്‍നെറ്റോ കട്ട'് ചെയ്യാറില്ല. ആത്മീയതീവ്രവാദികളുടെ ഇരട്ടത്താപ്പാണിത്. ഹദീസ് ഉപയോഗിച്ച് മ്യൂസിക് ഹറാമാണെന്ന് വ്യഖ്യാനിച്ചാല്‍ തന്നെയും, ടി വി തല്ലിപ്പൊട്ടിക്കാനോ കേബിള്‍ മുറിച്ചിടാനോ ഹദീസില്ല. ദീന്‍ അടിസ്ഥാനമാക്കി ജീവിക്കാന്‍ സാധ്യമല്ലെങ്കില്‍ ഹിജ്‌റ പോകണമെ് പറഞ്ഞ് വീട് വിട്ടിറങ്ങുവര്‍ക്ക് ഒരേ സമയം ഹദീസിനെയും, ഖുര്‍ആനിനെയും തള്ളിപ്പറയേണ്ടി വരുന്നുണ്ട്. മക്കാ വിജയത്തിന് ശേഷം ഹിജ്‌റാ യാത്രകളില്ലെന്ന് ഹദീസുകളില്‍ വന്നിട്ടുണ്ട്. മക്കാ വിജയത്തിന് ശേഷം ഇസ്ലാം ആശ്ലേഷിച്ചവര്‍ക്ക് ഹിജ്‌റ നിര്‍ബന്ധമില്ലെന്ന് വ്യഖ്യാതാക്കള്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. നബി തിരുമേനിയുടെ മരണശേഷം ഹിജ്‌റക്ക് ബാധ്യതയില്ല എന്ന കാര്യത്തില്‍ മുസ്ലിം പണ്ഡിതന്മാര്‍ ഏകാഭിപ്രായക്കാരാണ് എന്ന് ഇബ്‌നുഖല്‍ദൂന്‍ തന്റെ മുഖദ്ദിമയില്‍ പറയുന്നുണ്ട്. മക്കാവിജയത്തിന് ശേഷം സഹാബിമാര്‍ മദീനയിലേക്ക് പലായനം ചെയ്തിട്ടില്ല. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു അവര്‍. പറഞ്ഞു വരുമ്പോള്‍ സലഫിസം തലക്കു പിടിച്ച ആത്മീയ തീവ്രവാദികള്‍ മക്കാവിജയവും, അതിന് ശേഷമുള്ള ഇസ്ലാമിക സമൂഹത്തിന്റെ ജീവിതവും തന്നെ പഠിച്ചിട്ടില്ലെന്ന്് വ്യഖ്യാനിക്കേണ്ടി വരും.
ഹിജ്‌റ മറ്റൊരു ദുരന്തം കൂടി സൃഷ്ടിക്കുുണ്ട്. മാതാപിതാക്കളോടുള്ള പെരുമാറ്റത്തെ കുറിച്ച് വിശുദ്ധഖുര്‍ആനില്‍ നിര്‍ദ്ദേശങ്ങളുണ്ട്. 'നിന്റെ മാതാപിതാക്കളോട് നല്ല നിലയില്‍ വര്‍ത്തിക്കാന്‍ മനുഷ്യരോട് നാം അനുശാസിച്ചിരിക്കുന്നു' എന്ന് ഖുര്‍ആനില്‍ പറയുന്നു. ഖുര്‍ആനിന്റെ നിര്‍ദ്ദേശം കൂടി ലംഘിച്ചു കൊണ്ടാണ് അപ്പോള്‍ ഹിജ്‌റ ആരംഭിക്കേണ്ടതെന്ന് ചുരുക്കം.
ഹിജ്‌റയെ ചെറുതായി കാണാനാവില്ല. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജീവനും, സ്വത്തും സംരക്ഷിക്കാന്‍ ആളുകള്‍ ഇന്നും ഹിജ്‌റ അഥവാ പലായനം നടത്തുന്നുണ്ട്. എന്നാല്‍ സുരക്ഷിതമായ സ്വന്തം വീടുകളില്‍ നിന്നും, മാതാപിതാക്കളെ ഉപേക്ഷിച്ച് സാമൂഹ്യബാധ്യതകള്‍ വിസ്മരിച്ച് അരാജകവാദികളായി ഇറങ്ങിപ്പോകുന്നതിനെ ഇസ്ലാമിലെ ഹിജ്‌റയെന്ന് വിശേഷിപ്പിക്കാനാവില്ല.



Tuesday, June 12, 2012

ബഷീറിന്റെ പ്രസംഗം ക്രിമിനല്‍ കുറ്റമോ?

Published on Wednesday, 13 June 2012 03:59 varthamanam.com താനാണ് കുറ്റം ചെയ്തതെന്ന് ഒരാള്‍ പൊതുജനങ്ങള്‍ക്ക് മുന്നില്‍ വെച്ച് വിളിച്ചു പറയുന്നത് ക്രിമിനല്‍ കുറ്റമാണ്. അത് വീഡിയോയില്‍ പകര്‍ത്തി കോടതിയില്‍ ഹാജരാക്കുകയെന്ന നടപടിയാണ് ഇടുക്കിയിലെ എം എം മണിയുടെ കേസില്‍ സംഭവിച്ചിട്ടുള്ളത്. കൊലക്കേസില്‍ കുറ്റസമ്മത മൊഴിയായി പരിഗണിക്കപ്പെടാവുന്നതാണ് എം എം മണിയുടെ പ്രസംഗം. മലപ്പുറം ജില്ലയിലെ കുനിയില്‍ ഇരട്ടക്കൊലപാതക കേസില്‍ മുസ്‌ലിം ലീഗ് എം എല്‍ എ പി കെ ബഷീര്‍ ആറാം പ്രതിയാണ്. അദ്ദേഹത്തിന്റെ പ്രസംഗമാണ് പ്രതികളെ കുറ്റകൃത്യത്തിന് പ്രേരിപ്പിച്ചതെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നാലംഗസംഘം നടത്തിയ കൊലപാതകത്തില്‍ പി കെ ബഷീര്‍ ആറാം പ്രതിയാകുന്നത്. (പ്രതികള്‍ ആ പ്രസംഗം കേട്ടിരുന്നോ എന്നത് വേറെ കാര്യം.) ജൂണ്‍ മൂന്നിന് മുസ്‌ലിം ലീഗ് കുനിയിലില്‍ നടന്ന ധനസഹായ വിതരണച്ചടങ്ങിലായിരുന്നു പി കെ ബഷീര്‍ പ്രസംഗിച്ചത്. കൊലക്കുറ്റമല്ല, പ്രേരണാകുറ്റമാണ് നിലവില്‍ ചുമത്തിയിരിക്കുന്നത്. എന്നാല്‍ പ്രേരണാകുറ്റം നിലനില്ക്കുമോ എന്ന് വ്യക്തമല്ല. അതിന് തെളിവുകള്‍ ആവശ്യമാണ്. ഇപ്പോള്‍ പൊലീസ് തയ്യാറാക്കിയ എഫ് ഐ ആര്‍ തന്നെ നിലനില്ക്കുമോ എന്നതിന് വരും നാളുകളില്‍ മറുപടി ലഭിക്കും. പി കെ ബഷീറിന്റെ പ്രസംഗം പ്രതികള്‍ക്ക് കുറ്റം ചെയ്യാന്‍ പ്രേരണ നല്കിയെന്ന പരാതി ഉയരുന്നത് ജൂണ്‍ 11നാണ്. പ്രതികള്‍ കൊല്ലപ്പെട്ടപ്പോളാണ് ബഷീറിന്റെ പ്രസംഗം ചര്‍ച്ചാ വിഷയമാകുന്നത്. പ്രകോപനപരമായ രീതിയിലാണ് ബഷീര്‍ പ്രസംഗിച്ചതെങ്കില്‍ അന്നു തന്നെ ബഷീറിനെതിരെ പരാതി നല്കാമായിരുന്നു. എന്നാല്‍ അത്തരം നടപടികളൊന്നും ഉണ്ടായിട്ടില്ല. കുനിയിലില്‍ നടന്നിട്ടുള്ളത് രാഷ്ട്രീയ കൊലപാതകങ്ങള്‍ അല്ല. ഒരു പക്ഷത്ത് മുസ്‌ലിം ലീഗും, മറുഭാഗത്ത് സി പിഎമ്മും നിലകൊള്ളുന്ന രാഷ്ട്രീയ നിറവും കുനിയിലില്‍ ഇല്ല. പ്രാദേശിക പ്രശ്‌നത്തിന് രാഷ്ട്രീയ നിറം നല്കുന്നവര്‍ ഇക്കാര്യം ഓര്‍ക്കണം. അതീഖുറഹ്മാനെ കൊലചെയ്ത കേസിലെ പ്രതികളെയാണ് ഇപ്പോള്‍ കൊലപ്പെടുത്തിയിട്ടുള്ളത്. അത് ഒരു രാഷ്ട്രീയ സംഘര്‍ഷമായിരുന്നില്ല. ഫുട്ബാള്‍ ടൂര്‍ണ്ണമെന്റുമായി ബന്ധപ്പെട്ട തര്‍ക്കത്തിലാണ് അതീഖ് കൊലചെയ്യപ്പെട്ടത്. അതിന്റെ കൗണ്ടര്‍ കൊലപാതകവും രാഷ്ട്രീയ കൊലപാതകമല്ല. ആദ്യം കൊല്ലപ്പെട്ട അതീഖുറഹ്മാന്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകനായിരുന്നു എങ്കിലും ആ കൊലപാതകത്തിന് രാഷ്ട്രീയമണം ഉണ്ടായിരുന്നില്ല. ഇപ്പോള്‍ കൊല്ലപ്പെട്ട അതീഖുറഹ്മാന്‍ കൊലക്കേസിലെ പ്രതികളായ കൊളക്കാടന്‍ ആസാദും, കൊളക്കാടന്‍ അബൂബക്കറും സി പി എം പ്രവര്‍ത്തകരോ, ഇടതുപക്ഷ പ്രവര്‍ത്തകരോ അല്ല. എന്നു മാത്രമല്ല കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറനാട് മണ്ഡലത്തില്‍ സ്വതന്ത്രസ്ഥാനാര്‍ഥിക്കു വേണ്ടി സജീവമായി രംഗത്തുള്ളവരുമായിരുന്നു. ആയതിനാല്‍ പി കെ ബഷീര്‍ സി പി എമ്മുകാരെയോ, കോണ്‍ഗ്രസുകാരെയോ കൊല്ലാന്‍ വേണ്ടി ഒരു ആഹ്വാനം നടത്തിയെന്ന് സി പി എം പ്രവര്‍ത്തകരോ, കോണ്‍ഗ്രസ് പ്രവര്‍ത്തകരോ ആരോപിക്കുന്നില്ല. രാഷ്ട്രീയമില്ലാത്ത ഒരു കൊലപാതകം നടന്ന് അഞ്ച് മാസങ്ങള്‍ക്ക് ശേഷം കുനിയില്‍ വെച്ച് നടന്ന പരിപാടിയില്‍ മുസ്‌ലിം ലീഗ് എം എല്‍ എ പി കെ ബഷീര്‍ പ്രസംഗിച്ച വാക്കുകള്‍ വ്യക്തമാണ്. ആ വാക്കുകളില്‍ അക്രമത്തിനുള്ള ആഹ്വാനമില്ല. പി കെ ബഷീര്‍ സ്ഥലം എം എല്‍ എയാണ്. അഥവാ സര്‍ക്കാറിന്റെ പ്രതിനിധിയാണ്. കൊല്ലപ്പെട്ട അതീഖുറഹ്മാന്റെ കുടുംബത്തിന് ധനസഹായം നല്കുന്ന പരിപാടിയിലാണ് ബഷീര്‍ പ്രസംഗിച്ചത്. കേട്ടുനില്ക്കുന്നത് അതീഖുറഹ്മാന്റെ ആശ്രിതരാണ്. ദരിദ്രരായ അവര്‍ക്ക് മുന്നില്‍ നീതിയോടൊപ്പം നില്ക്കാന്‍ ഉണ്ടാകുമെന്ന പ്രഖ്യാപനമാണ് ബഷീര്‍ നടത്തിയിട്ടുള്ളത്. പ്രതികള്‍ സമ്പന്നരാകുമ്പോള്‍ ഇരകള്‍ക്ക് നീതി നിഷേധിക്കപ്പെടുമെന്ന് കരുതുന്നവര്‍ക്കിടയില്‍ പ്രതികള്‍ കുറ്റകൃത്യത്തിന് ശേഷം നാട്ടിലൂടെ സൈ്വര്യവിവഹാരംനടത്തില്ലെന്ന് എം എല്‍ എ പറയുന്നത് ക്രിമിനല്‍ കുറ്റമല്ല. നാട്ടില്‍ ഒരു കൊലപാതകം നടന്നാല്‍ പ്രതികള്‍ക്കെതിരെ കോടതിയില്‍ കേസ് ഉണ്ടായിരിക്കെ പ്രതികള്‍ക്കെതിരെ ഏതറ്റം വരെയും പോകുമെന്ന് പറഞ്ഞാല്‍ കോടതിയില്‍ ഏതറ്റം വരെയും നീതിക്കു വേണ്ടി പൊരുതുമെന്നാണെന്ന് മനസ്സിലാക്കേണ്ടത്. പ്രതികള്‍ രക്ഷപ്പെടുമെന്ന് വിചാരിക്കേണ്ടെന്ന് ഒരു മന്ത്രിയോ, പോലീസ് മേധാവിയോ പറഞ്ഞാല്‍ അവര്‍ക്കെതിരെ കൊലപാതകത്തിന് പ്രേരണാ കുറ്റം ചുമത്തുന്ന പതിവില്ല. ക്വട്ടേഷന്‍ സംഘങ്ങളെ അടിച്ചമര്‍ത്തുമെന്ന് മുന്‍ കേരള അഭ്യന്തര വകുപ്പ് മന്ത്രി കൊടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിരുന്നതാണ്. ഇപ്പോള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആ വാക്കുകള്‍ ആവര്‍ത്തിക്കാറുണ്ട്. അതിനിടയില്‍ പല ഗുണ്ടകളും കൊല്ലപ്പെടുകയുണ്ടായി. അതു പോലെയാണ് പി കെ ബഷീറിന്റെ കുനിയില്‍ കൊലപാതകത്തിന് ശേഷം സംഭവിച്ചത്. അക്രമം തുടര്‍ന്നാല്‍ കൈയും കെട്ടി നോക്കി നില്ക്കില്ലെന്ന് പി കെ ബഷീര്‍ പ്രസംഗിച്ചതും പ്രകോപനമായത്രേ. സ്വന്തം മണ്ഡലത്തില്‍ അക്രമം നടന്നതിന് ശേഷം പ്രതികള്‍ രക്ഷപ്പെടുമെന്നും, ഞാനും പാര്‍ട്ടിയും കൈയും കെട്ടി നോക്കിനില്ക്കുമെന്നും ബഷീര്‍ പ്രസംഗിക്കുകയാണെങ്കില്‍ അതാണ് യഥാര്‍ഥത്തില്‍ കുറ്റം. ഒതായിയിലെ പി വി മനാഫ് വധക്കേസ് അടക്കമുള്ള ചില കേസുകളില്‍ പ്രതികള്‍ ശിക്ഷക്കപ്പെടാത്ത അനുഭവം അദ്ദേഹത്തിന്റെ മണ്ഡലത്തിലുണ്ട്. പ്രതികളെ കോടതി വെറുതെ വിട്ട ആ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഇനി വെറുതെ വിടുകയില്ലെന്ന് പറഞ്ഞാല്‍ അതിന് പ്രതികള്‍ ശിക്ഷിക്കപ്പെടുമെന്നേ അര്‍ഥമുള്ളൂ. അക്രമികളെ നേരിടണമെന്നോ അക്രമിക്കണമെന്നോ ബഷീര്‍ ആഹ്വാനം ചെയ്തിട്ടില്ല. നിയമം കയ്യിലെടുക്കുമെന്ന് പ്രസംഗിച്ചിട്ടുമില്ല. കഴിഞ്ഞ ദിവസം രണ്ടുപേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളില്‍ നിന്നും ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് എഫ് ഐ ആര്‍ തയ്യാറാക്കിയിരിക്കുന്നത്. ഈ കേസിനെ നിയമപരമായി നേരിടുകയാണ് മുസ്‌ലിം ലീഗിന്റെയും പി കെ ബഷീര്‍ എം എല്‍ എയുടെയും മുന്നിലുള്ള മാര്‍ഗ്ഗം. വിവാദപ്രസംഗത്തിന്റെ വീഡിയോ/ ഓഡിയോ ടേപ്പുകള്‍ കോടതിയില്‍ ഹാജരാക്കി ബഷീറിനെതിരെ നടപടി ഉറപ്പാക്കുക എന്നതാണ് പരാതിക്കാര്‍ക്ക് മുന്നിലുള്ള മാര്‍ഗ്ഗം. നിയമത്തിന്റെ വഴി സ്വീകരിക്കുമെന്ന് ബഷീര്‍ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. പി കെ ബഷീറിനെതിരായ പരാതിയുടെ അടിസ്ഥാനത്തില്‍ മാധ്യമങ്ങള്‍ സംപ്രേഷണം ചെയ്ത പ്രസംഗം വര്‍ഷങ്ങള്‍ക്ക് മുമ്പ് എടവണ്ണയില്‍ അദ്ദേഹം നടത്തിയ പ്രസംഗമാണ്. അന്ന് ബഷീര്‍ എം എല്‍ എ അല്ല. ആ പ്രസംഗത്തിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹത്തിനെതിരെ കേസെടുത്തതും, കോടതി നടപടികള്‍ ഉണ്ടായതുമാണ്. ആ കേസില്‍ ബഷീറിനെ അന്നത്തെ വി എസ് സര്‍ക്കാര്‍ അറസ്റ്റ് ചെയ്തിട്ടില്ല. പിന്നീട് യു ഡി എഫ് സര്‍ക്കാര്‍ ആ കേസ് പിന്‍വലിക്കുകയുണ്ടായി. അപ്പോഴൊന്നും അതൊരു രാഷ്ട്രീയ വിവാദമായി വളര്‍ന്നിരുന്നില്ല. കുനിയില്‍ പ്രസംഗത്തിന്റെ പശ്ചാത്തലത്തില്‍ ബഷീറിനെ അറസ്റ്റ് ചെയ്യാത്തതിലാണ് പ്രതിപക്ഷത്തിന് ദുഖമുള്ളത്. അതു കാരണമാണ് പ്രതിപക്ഷം സഭവിട്ടിറങ്ങിയത്. എന്നാല്‍ എം എം മണിയുടെ പ്രസംഗത്തിന്റെ പശ്ചാത്തലത്തില്‍ മണിയെയും അറസ്റ്റ് ചെയ്തിട്ടില്ല എന്നത് അവര്‍ വിസ്മരിക്കുന്നു. പി കെ ബഷീറിന്റെ വിവാദമായ കുനിയില്‍ പ്രസംഗത്തിന്റെ ടേപ്പ് മാധ്യമങ്ങള്‍ക്ക് ലഭിച്ചതാണ്. ആ പ്രസംഗം മാധ്യമങ്ങള്‍ ആദ്യം ബ്രോഡ്കാസ്റ്റ് ചെയ്‌തെങ്കിലും വേണ്ടത്ര ക്രിമിനല്‍ സ്വഭാവമുള്ള വാക്കുകള്‍ ആ പ്രസംഗത്തില്‍ ഇല്ലാത്തതിനാല്‍ സംപ്രേഷണം നിര്‍ത്തുകയായിരുന്നു. ആ പ്രസംഗത്തിന്റെ ടേപ്പ് ഒന്നു കൂടി കേട്ടാല്‍ തീരാവുന്ന പ്രശ്‌നമേ വിവാദത്തിലൂള്ളൂ. ഒരു പ്രസംഗത്തെ കുറിച്ച് പരാതി ലഭിച്ചാല്‍ പ്രസംഗത്തിന്റെ ടേപ്പ് പോലും കാണാതെ എം എല്‍ എയെ അറസ്റ്റ് ചെയ്യണമെന്ന് പറയുന്നതിന് യാതൊരു ന്യായീകരണവുമില്ല. എം എം മണിയുടെ പ്രസംഗം ആവര്‍ത്തിച്ചു പ്രക്ഷേപണം ചെയ്യുന്ന മാധ്യമങ്ങള്‍ ബഷീറിന്റെ കുനിയില്‍ പ്രസംഗം ആവര്‍ത്തിച്ചു കേള്‍പ്പിച്ചാല്‍ ഈ പ്രശ്‌നം താനേ കെട്ടടങ്ങും.

Friday, June 1, 2012

അടിതെറ്റുന്ന കാലിക്കറ്റിലെ ഭൂമിദാന വിവാദം

കാലിക്കറ്റ് സര്‍വകലാശാലയില്‍ സി എച്ച് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ പേരില്‍ മുസ്‌ലിം ലീഗ് നേതാക്കള്‍ സ്വകാര്യ ട്രസ്റ്റുകളുണ്ടാക്കി ഭൂമി കൈവശപ്പെടുത്തുന്നുവെന്ന ആരോപണം പലരും ഞെട്ടലോടെയാണ് കേട്ടത്. കാലിക്കറ്റ് സര്‍വകലാശാലയിലെ നോമിനേറ്റഡ് സിണ്ടിക്കേറ്റിന്റെ ആരെയും കൂസാത്ത ഇത്തരം നടപടിയെ കുറിച്ചോര്‍ത്ത് പലരും മൂക്കത്ത് വിരല്‍ വെച്ചു. കശുവണ്ടി ഗവേഷണവുമായി നടന്നിരുന്ന ഒരു അബ്ദുസ്സലാമിനെ വൈസ്ചാന്‍സലറാക്കിയത് തന്നെ കാലിക്കറ്റ് സര്‍വകലാശാലയെ വര്‍ഗ്ഗീയവത്കരിക്കാനാണെന്ന് സി പി എമ്മിനു പുറമെ യുവമോര്‍ച്ചയും ആരോപിച്ചു. കാലിക്കറ്റ് സര്‍വകലാശാലയില്‍ ന്യൂനപക്ഷ സെല്‍ തുടങ്ങാനുള്ള നീക്കം വര്‍ഗ്ഗീയ പ്രീണനമാണെന്ന് എസ് എഫ് ഐ സംസ്ഥാന കമ്മിറ്റിയും, ബി ജെ പി സംസ്ഥാന കമ്മിറ്റിയും ഒരേ സ്വരത്തില്‍ പറഞ്ഞു. കാലിക്കറ്റ് സര്‍വകലാശാലയില്‍ പത്തേക്കര്‍ സ്ഥലം സി എച്ച് ഇന്‍സ്റ്റിറ്റിയൂട്ടിനു വേണ്ടി നല്കാന്‍ സിണ്ടിക്കേറ്റ് തീരുമാനിച്ചുവെന്ന വാര്‍ത്ത നല്കിയ മലയാള മനോരമ മുതല്‍ മാധ്യമം വരെ നീണ്ടു നില്ക്കുന്ന പത്രങ്ങള്‍ക്കും ദൃശ്യമാധ്യമങ്ങള്‍ക്കും ഇതു വരെയായി സി എച്ച് ഇന്‍സ്റ്റിറ്റിയൂട്ടിന് ഭൂമി കൈമാറിയ രേഖകള്‍ പ്രസിദ്ധീകരിക്കാന്‍ സാധിച്ചിട്ടില്ല. കാലിക്കറ്റ് സര്‍വകലാശാലയില്‍ പത്തേക്കര്‍ ഭൂമി സര്‍വകലാശാല സി എച്ച് ഇന്‍സ്റ്റിറ്റിയൂട്ടിന് വേണ്ടി അളന്നതിന്റെയോ, വളച്ചു കെട്ടിയതിന്റെയോ രേഖകള്‍ നല്കാനും മേല്‍ മാധ്യമങ്ങള്‍ക്ക് ഇതു വരെ സാധിച്ചിട്ടില്ല. യാതൊരു രേഖയും ഹാജരാക്കാതെ ചില മാധ്യമങ്ങള്‍ ഇത്തരം വാര്‍ത്ത നല്കിയതിന്റെ പശ്ചാത്തലം വിലയിരുത്തേണ്ടതുണ്ട്. കാലിക്കറ്റ് സര്‍വകലാശായില്‍ സി എച്ച് ഇന്‍സ്റ്റിറ്റിയൂട്ടിന് പത്തേക്കര്‍ ഭൂമി അനുവദിക്കണമെന്ന് കാണിച്ച് ഗ്രേസ് എന്ന സംഘടന സര്‍വകലാശാലക്ക് കത്ത് നല്കിയതാണ്. ഗ്രേസ് ഒരു കടലാസ് സംഘടന അല്ല. കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാറിന്റെ കാലത്ത് കാലിക്കറ്റ് സര്‍വകലാശാലയില്‍ 25 ലക്ഷം രൂപ കെട്ടി വെച്ച് സര്‍വകലാശാല സി എച്ച് ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംങ് സൊസൈറ്റീസ് യാഥാര്‍ഥ്യമാക്കിയ് സന്നദ്ധ സംഘടനയാണ്് ഗ്രേസ് എഡ്യുക്കേഷനല്‍ അസോസിയേഷന്‍. അതൊരു സ്വകാര്യ ട്രസ്റ്റല്ല. രജിസ്‌ട്രേഡ് സൊസൈറ്റിയാണ്. അതിന്റെ ഭാരവാഹികള്‍ കേരളത്തിലെ പ്രമുഖരാണ്. കടലാസ് പുലികളല്ല. രജിസ്റ്റര്‍ ചെയ്ത് കൃത്യമായി ഓഡിറ്റ് നടത്തി സുതാര്യമായി പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനം നല്കിയ കത്ത് കാലിക്കറ്റ് സര്‍വകലാശാല സിണ്ടിക്കേറ്റ് യോഗം ചര്‍ച്ച ചെയ്തിട്ടുണ്ട്. സി എച്ച് മുഹമ്മദ് കോയ കാലിക്കറ്റ് സര്‍വകലാശാലയുടെ സ്ഥാപകനാണ്. സ്ഥാപകന്റെ പേരില്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍ ഒരു ഇന്‍സ്റ്റിറ്റിയൂട്ട് സ്ഥാപിക്കാനുള്ള കത്ത് അതിനാല്‍ തന്നെ സര്‍വകലാശാല പ്രാധാന്യപൂര്‍വ്വമാണ് പരിഗണിച്ചത്. ഈ കത്ത് ചര്‍ച്ചചെയ്ത കാലിക്കറ്റ് സര്‍വകലാശാല സിണ്ടിക്കേറ്റ് ഇക്കാര്യത്തില്‍ എടുത്ത തീരുമാനത്തിന്റ പകര്‍പ്പ് പക്ഷേ ലഭ്യമായിട്ടും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാത്തത് ചില മാധ്യമങ്ങളുടെ ഉദ്ദേശ്യ ശുദ്ധിയെ സംശയിക്കാന്‍ പോന്നതാണ്. കാലിക്കറ്റ് സര്‍വകലാശാലയില്‍ സി എച്ച് ഇന്‍സ്റ്റിറ്റിയൂട്ട് സ്ഥാപിക്കണമെന്ന ആവശ്യത്തിന്‍മേല്‍ കാലിക്കറ്റ് സര്‍വകലാശാല സിണ്ടിക്കേറ്റ് എടുത്ത തീരുമാനം ഇക്കാര്യം സര്‍വകലാശാലയുടെ ഭൂവിനിയോഗ നയങ്ങള്‍ക്കും സംസ്ഥാന സര്‍ക്കാറിന്റെ തീരുമാനത്തിനും വിധേയമായിരിക്കും എന്ന ഉപാധിയോടെയാണ്. അഥവാ കാലിക്കറ്റ് സര്‍വകലാശാ എടുക്കുന്ന ഏത് തീരുമാനവും സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനും, അനുമതിക്കും ശേഷമായിരിക്കും എന്ന് ചുരുക്കം. രണ്ടാമതായി കാലിക്കറ്റ് സര്‍വകലാശാലയില്‍ സ്ഥാപിക്കാനിരിക്കുന്ന ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഭൂമിയുടെയും, കെട്ടിടങ്ങളുടെയും അവകാശം സര്‍വകലാശാലക്കായിരിക്കും. ഇന്‍സ്റ്റ്റ്റിയൂട്ടിന്റെ നിയന്ത്രണം വൈസ് ചാന്‍സലര്‍ ചെയര്‍മാനായ സമിതിക്കായിരിക്കും. അതായത് കാലിക്കറ്റ് സര്‍വകലാശാലയില്‍ ഗ്രേസ് സ്ഥാപിക്കുന്ന കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം പോലും ഗ്രേസിനില്ല; സര്‍വകലാശാലക്കാണ്. പിന്നെ എങ്ങനെയാണ് ഭൂമി ദാനം ചെയ്തു എന്ന് പറയാന്‍ സാധിക്കുക? കാലിക്കറ്റ് സര്‍വകലാശാലയില്‍ സി എച്ച് ചെയര്‍ ആരംഭിക്കുന്നത് കഴിഞ്ഞ സി പി എം സിണ്ടിക്കേറ്റിന്റെ കാലത്താണ്. ഡോ ടി കെ നാരായണന്‍ രജിസ്ട്രാറുടെയും, അന്‍വര്‍ ജഹാന്‍ സുബൈരി വൈസ് ചാന്‍സലറുടെയും ചുമതല വഹിച്ചിരുന്ന സമയത്താണ് സി എച്ച് ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംങ് സൊസൈറ്റീസ് യാഥാര്‍ഥ്യമാകുന്നത്. അന്നൊരു യോഗത്തില്‍ അന്നത്തെ വൈസ് ചാന്‍സലര്‍ പറഞ്ഞ വാക്കുകള്‍ ഇപ്പോള്‍ ഓര്‍ക്കുകയാണ്. കാലിക്കറ്റിലെ മറ്റു ചെയറുകളെ പോലെ സി എച്ച് ചെയര്‍ ശുഷ്‌കമായി പോകരുത്. ഗവേഷണങ്ങളും അനുബന്ധപ്രവര്‍ത്തനങ്ങളും നടക്കണം. അതിനു വേണ്ടിയുള്ള പ്രൊജക്ടുകള്‍ ആവിഷ്‌കരിക്കണം. സി എച്ച് ചെയര്‍ സംഘാടകര്‍ ആത്മാര്‍ഥമായി അതിന് വേണ്ടി പരിശ്രമം തുടര്‍ന്നു. മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി. മലബാറില്‍ നിലവില്‍ സോഷ്യല്‍ സയന്‍സില്‍ ഗവേഷണത്തിനു വേണ്ടി മികച്ച സ്ഥാപനങ്ങള്‍ ഇല്ല. മലബാറിന്റെ ആ പരിമിതി കൂടി സി എച്ച് ഇന്‍സ്റ്റിറ്റിയൂട്ട് നികത്തണം എന്ന് സംഘാടകര്‍ കണക്ക് കൂട്ടി. അതിനു വേണ്ടിയാണ് 30 കോടി രൂപ ചെലവ് വരുന്ന പത്തേക്കറോളം ഭൂമി ആവശ്യമായ ഒരു സ്വപ്‌ന പദ്ധതി തയ്യാറാക്കിയത്. അതിനു പ്രവര്‍ത്തനാനുമതിയാണ് സര്‍വകലാശാലയോട് ചോദിച്ചത്. എവിടെയും സി എച്ച് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ പേരില്‍ പത്തേക്കര്‍ ഭൂമി വിട്ടു തരണമെന്നും, കൈമാറണമെന്നോ ആവശ്യപ്പെട്ടിട്ടില്ല. ഭൂമി വിട്ടു നല്കണമെന്ന ആവശ്യം സി എച്ച് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ സംഘാടകര്‍ ആവശ്യപ്പെടാത്തിടത്തോളം ആ വിഷയം സിണ്ടിക്കേറ്റ് ചര്‍ച്ച ചെയ്യേണ്ടതില്ല. അതിനാല്‍ തന്നെ ചര്‍ച്ച ചെയ്തിട്ടുമില്ല. വാര്‍ത്ത നല്കിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഇക്കാര്യം നന്നായി അറിയാം. പിന്നെ എന്തു കൊണ്ട് ഇത് വിവാദമായി? കാലിക്കറ്റിലെ ഭൂമിദാന വാര്‍ത്ത എക്‌സ്‌ക്ലൂസീവ് അടിച്ച വാര്‍ത്താചാനല്‍ വാര്‍ത്ത തയ്യാറാക്കിയത് അതിന്റെ മലപ്പുറം, കോഴിക്കോട് ബ്യൂറോകളില്‍ നിന്നല്ല. മറിച്ച് തിരുവനന്തപുരത്തും, കൊച്ചിയില്‍ നിന്നുമാണ്. അഥവാ മലപ്പുറം ജില്ലയില്‍ ദശകോടികള്‍ സ്വരൂപിച്ച് ഒരു ഗവേഷണ സ്ഥാപനം വരുന്നതിന്റെ നേട്ടങ്ങള്‍ കൃത്യമായി തിരിച്ചറിഞ്ഞവരാണ് അവര്‍. കേരളത്തിലെ ഇടതുപക്ഷ ബുദ്ധിജീവികള്‍ അടക്കമുള്ളവരോട് അഭിപ്രായം സ്വരൂപിച്ചാണ് ഒരു ഇന്‍സ്റ്റിറ്റിയൂട്ട് എന്ന ആശയം അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ രൂപപ്പെടുത്തുന്നത് എന്നതും പ്രത്യേകം ഓര്‍ക്കേണ്ടതാണ്. കാലിക്കറ്റില്‍ സി എച്ച് ചെയര്‍ മാത്രമല്ല ഉള്ളത്. ഇ എം എസ് ചെയറും, ഗാന്ധിയന്‍ ചെയറും, സനാതന ധര്‍മ്മ പീഠവും ഉണ്ട്. സര്‍വകലാശായില്‍ നിന്ന് റിട്ടയര്‍ ചെയതവരുടെ കേന്ദ്രമായി അവ ചുരുങ്ങിയിരിക്കുകയാണ്. അവര്‍ക്ക് വലിയ അജണ്ടകളോ, താത്പര്യങ്ങളോ ഇല്ല. ഇതിനിടയില്‍ ഒരു സി എച്ച് ചെയര്‍ വരുകയും, അത് ഗവേഷണ കേന്ദ്രമായി പരിവര്‍ത്തിക്കപ്പെടുകയും ചെയ്യുമ്പോള്‍ ഉണ്ടാകുന്ന സ്വാഭാവിക വിഷലിപ്ത ചിന്തകളാണ് കാലിക്കറ്റില്‍ ഉണ്ടായിട്ടുള്ളത്. കാലിക്കറ്റ് സര്‍വകലാശാലയില്‍ ഭൂമിദാന വിവാദത്തെ തുടര്‍ന്ന് ഡി വൈ എഫ് ഐയും, ബി ജെ പിയും സമരത്തിന് ഇറങ്ങിയിരിക്കുകയാണ്. ഏത് ഭൂമി, എവിടെ വിറ്റു? വിറ്റുവെന്ന് പറയുന്നതിന് വേണ്ട രേഖകള്‍ എവിടെ തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ സമരക്കാര്‍ക്ക് ബാധ്യതയുണ്ട്. എന്നാല്‍ അവര്‍ അത് ചെയ്യുന്നില്ല. അഴിമതിക്കാരന്‍ വൈസ് ചാന്‍സലര്‍ ഡോ എം അബ്ദുസ്സലാമിനെതിരെ വാള്‍പോസ്റ്റര്‍ ഒട്ടിക്കുന്നവര്‍ എന്തു കൊണ്ട് അഴിമതിക്കെതിരെ രേഖകളുമായി കോടതിയെ സമീപിക്കുന്നില്ല? വൈസ് ചാന്‍സലര്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചതിന്റെയോ, അധികാര ദുര്‍വിനിയോഗം നടത്തിയതിന്റെയോ തെളിവുകള്‍ നിരത്താന്‍ വൈസ്ചാന്‍സലര്‍ക്കെതിരെ സമരം നടത്തുന്നവര്‍ക്ക് സാധിക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്. മാത്രമല്ല സര്‍വകലാശാലക്കെതിരായ സമരങ്ങള്‍ക്ക് ബഹുജനങ്ങളില്‍ നിന്നോ, അക്കാഡമിക് സമൂഹത്തില്‍ നിന്നോ വേണ്ടത്ര പിന്തുണ ലഭിക്കുന്നുമില്ല. കാലിക്കറ്റ് സര്‍വകലാശാലയില്‍ സാമ്പത്തിക ക്രമക്കേട് കണ്ടെത്തി ലോക്കല്‍ ഫണ്ട് ഓഡിറ്റ് വിഭാഗം ലക്ഷക്കണക്കിന് രൂപ തിരിച്ചടക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. സി പി എം നേതൃത്വത്തിലുണ്ടായിരുന്ന മുന്‍സിണ്ടിക്കേറ്റിന്റെ കാലത്താണ് ഈ അഴിമതികള്‍ നടന്നത്. ഇതുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതി പോലും സര്‍വകലാശാലക്കെതിരെ ഉത്തരവുകള്‍ പുറപ്പെടുവിച്ചു. അന്നു നടന്ന പ്രമോഷന്‍, നിയമനം എന്നിവയില്‍ നടന്ന ക്രമക്കേടുകളില്‍ ഇപ്പോഴും നിയമ നടപടി തുടരുകയാണ്. അതില്‍ നിന്നും മുഖം രക്ഷിക്കാന്‍ വേണ്ടി നടത്തുന്ന സമരാഭാസങ്ങളാണ് കാലിക്കറ്റില്‍ നടക്കുന്നത്. അഴിമതിയുണ്ടെന്ന് പറയുന്നവര്‍ രേഖകള്‍ ഹാജരാക്കുകയും, കോടതിയെ സമീപിക്കുകയുമാണ് വേണ്ടത്. അതിനു തയ്യാറാകാതെ വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് വിലകുറഞ്ഞ വേലത്തരമാണ്. ചോദിക്കുന്നവര്‍ക്കെല്ലാം ഭൂമി, കാലിക്കറ്റില്‍ പട്ടയമേള എന്ന് വാര്‍ത്ത നല്കിയത് മാധ്യമം ദിനപത്രമാണ്. കാലിക്കറ്റ് സര്‍വകലാശാലയിലേക്ക് ഭൂമി വിവാദത്തെ തുടര്‍ന്ന് അക്രമാസക്തമായ മാര്‍ച്ച് നടത്തിയത് യുവമോര്‍ച്ചയെന്ന ബി ജെ പിയുടെ യുവനിരയും. സി എച്ചിന്റെ പേരില്‍ മലബാറില്‍ ഒരു ഗവേഷണ കേന്ദ്രം വരുമ്പോള്‍ യുവമോര്‍ച്ച പ്രതിഷേധിക്കുന്നത് മനസ്സിലാക്കാം. എന്നാല്‍ ജമാഅത്തെ ഇസ്‌ലാമിയുടെ നിയന്ത്രണത്തിലുള്ള മാധ്യമം ദിനപത്രം സങ്കുചിത താത്പര്യങ്ങളുടെ കുഴലൂത്തുകാരാവുന്നതാണ് തീരെ മനസ്സിലാവാത്തത്. http://www.varthamanam.com/index.php/editorial/14585-2012-05-19-05-26-16 http://www.varthamanam.com/index.php/editorial/14585-2012-05-19-05-26-16

ഹൈന്ദവ കേരളത്തിലെ നെയ്യാറ്റിന്‍കര

http://www.varthamanam.com/index.php/editorial/13589-2012-05-03-19-37-34 നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ ബി ജെ പി സ്ഥാനാര്‍ഥി ഒ രാജഗോപാല്‍ ജയിക്കാന്‍ തന്നെയാണ് മത്സരിക്കുന്നത്. ജയിച്ചില്ലെങ്കിലും രണ്ടാം സ്ഥാനം കിട്ടണം. അതുമില്ലെങ്കില്‍ തിളങ്ങുന്ന മൂന്നാം സ്ഥാനം വേണം. നെയ്യാറ്റിന്‍കര ഒരു പരീക്ഷണശാലയാണ്. അധികാരത്തിലേക്ക് കലാപച്ചാലുകള്‍ നീന്തിക്കടക്കാന്‍ ശ്രമിക്കുന്ന ബി ജെ പിക്ക് നെയ്യാറ്റിന്‍കര വലിയൊരു പരീക്ഷണശാലയാണ്. അലിയുടെ മന്ത്രി സ്ഥാനത്തോടെ സാമുദായിക സന്തുലനം തകര്‍ന്നു കഴിഞ്ഞ കേരളത്തില്‍ രാഷ്ട്രീയവിജയം നേടാനാവുമോ എന്നാണ് ഒ രാജഗോപാലിന്റെ സ്ഥാനാര്‍ഥിത്വത്തോടെ ബി ജെ പി ഉറ്റുനോക്കുന്നത്. കോടിയേരി ബാലകൃഷ്ണന്‍ മുതല്‍ പിണറായി വിജയന്‍ വരെയുള്ള ഒന്നാം നമ്പര്‍ മതേതരവാദികള്‍ പ്രസ്താവന യുദ്ധങ്ങളിലൂടെ മുറിവേല്‍പിച്ച കേരളത്തിന്റെ മതേതര മനസ്സില്‍ നിന്ന് വര്‍ഗ്ഗീയതയുടെ ചെകുത്താന്‍പൂക്കള്‍ വിരിയിക്കാന്‍ സംഘ്പരിവാര്‍ അജണ്ടകള്‍ മെനയുന്ന നെയ്യാറ്റിന്‍കരയിലാണ് ജൂണ്‍ രണ്ടിന് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. യു ഡി എഫിനും, എല്‍ ഡി എഫിനും രാഷ്ട്രീയ അജണ്ടകള്‍ ഉള്ള നെയ്യാറ്റിന്‍കരയില്‍ ഹിന്ദുത്വഫാസിസത്തിനും രാഷ്ട്രീയ വര്‍ഗ്ഗീയ അജണ്ടകള്‍ ഏറെയുണ്ട്. എല്‍ ഡി എഫിലും, യു ഡി എഫിലും രണ്ട് നാടാര്‍ ക്രിസ്ത്യാനികള്‍ മത്സരിക്കുന്ന സാഹചര്യത്തില്‍ നായര്‍ സര്‍വീസ് സൊസൈറ്റി സമദൂര സിദ്ധാന്തം വെടിഞ്ഞ് ബി ജെ പി സ്ഥാനാര്‍ഥി ഒ രാജഗോപാലിനെ പിന്തുണക്കുമെന്ന് ഹൈന്ദവ കേരളം വെബ്‌സൈറ്റ് പറയുന്നു. എന്‍ എസ് എസ് സെക്രട്ടറി സുകുമാരന്‍ നായര്‍ ബി ജെ പി നേതാവ് ഒ രാജഗോപാലിനെ കണ്ടതിനു ശേഷമാണ് ഹൈന്ദവ കേരളം രാജഗോപാലിന് വോട്ട് ചെയ്യാന്‍ അഭ്യര്‍ഥന നടത്തിയിട്ടുള്ളത്. കേരളത്തില്‍ വര്‍ഗ്ഗീയത വളര്‍ത്താന്‍ പ്രിന്റ്, ദൃശ്യമാധ്യമങ്ങളില്‍ ഏറെ പണിയെടുത്തിട്ടും വിജയിക്കാതെ വന്ന ഹിന്ദുത്വ തീവ്രവാദം ഇപ്പോള്‍ കൂടുതല്‍ വിഷലിപ്തമായ പ്രചാരണങ്ങള്‍ക്ക് വെബ്‌സൈറ്റുകളെയാണ് ആശ്രയിക്കുന്നത്. ലൗജിഹാദ് വിവാദത്തില്‍ പ്രതിസ്ഥാനത്ത് വന്ന ഹിന്ദുജാഗ്രുതി ഡോട്ട് ഓര്‍ഗിനെ പോലെ അഞ്ചു വര്‍ഷമായി പ്രവര്‍ത്തിക്കുന്ന വെബ്‌സൈറ്റാണ് ഹൈന്ദവകേരളംഡോട്ട് കോം (ംംം.വമശിറമ്മസലൃമഹമാ.രീാ). ഏപ്രില്‍ 24ന് ഹൈന്ദവകേരളം. കോം പ്രസിദ്ധീകരിച്ച ഈ റിപ്പോര്‍ട്ട് ഏറെ ഗൗരവമുള്ളതാണ്. നാരായണപ്പണിക്കര്‍ക്ക് ശേഷം എന്‍ എസ് എസ് നേതൃത്വത്തിലെത്തിയ സുകുമാരന്‍ നായര്‍ എന്‍ എസ് എസിനെ ആര്‍ എസ് എസിന്റെ ആലയില്‍ കൊണ്ടു പോയി കെട്ടാന്‍ ശ്രമിക്കുകയാണ് എന്ന ആരോപണം ശക്തിപ്പെട്ടു വരികയാണ്. കേരളത്തില്‍ ഹിന്ദുക്കള്‍ നാടുവിടേണ്ട അവസ്ഥയിലാണെന്ന് പരസ്യപ്രസ്താവന ഇറക്കിയ വിവരദോഷി കൂടിയാണ് സുകുമാരന്‍ നായര്‍. എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി നെയ്യാറ്റിന്‍കരയിലെ ബി ജെ പി സ്ഥാനാര്‍ഥി ഒ രാജഗോപാലുമായി കൂടിക്കാഴ്ച നടത്തിയ വിവരം പ്രാധാന്യപൂര്‍വ്വം നല്കിയത് അമൃത ടി വിയാണ്. മാതാഅമൃതാനന്ദമയിയുടെ ഉടമസ്ഥതയിലുള്ള അമൃത ടി വി ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചത് കേരളത്തില്‍ മുന്നണികള്‍ക്ക് ബദല്‍ ഉയര്‍ന്നു വരുന്നതിലെ സന്തോഷത്തോടെയായിരുന്നു. എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉള്‍പ്പെടെയുള്ള 12 ഹിന്ദു സംഘടനാ നേതാക്കളുമായി നേരിട്ട് ചര്‍ച്ച നടത്തിയാണ് നെയ്യാറ്റിന്‍കരയില്‍ രാജഗോപാല്‍ ചുവടുറപ്പിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. നെയ്യാറ്റിന്‍കരയിലെ യു ഡി എഫ് സ്ഥാനാര്‍ഥി സെല്‍വരാജ് എം എല്‍ എ സ്ഥാനം രാജിവെച്ചപ്പോള്‍ ഹൈന്ദവകേരളം. കോം അദ്ദേഹത്തെ ന്യൂനപക്ഷനാടാര്‍ സമുദായത്തിന്റെ നേതാവ് ആയി ആണ് വിശേഷിപ്പിച്ചിരുന്നത്. മാര്‍ച്ച് 10ന് വെബ്‌സൈറ്റ് നല്കിയ വാര്‍ത്തയില്‍ നാടാര്‍ സമുദായത്തിന്റെ നേതാവായും, ന്യൂനപക്ഷത്തിന്റെ പ്രതിനിധി സി പി എമ്മില്‍ നിന്ന് അകലുന്നതായും വാര്‍ത്ത പ്രസിദ്ധീകരിച്ചു. ഒരു സി പി എം നേതാവിനെ ജാതിനേതാവായി കണ്ട വെബ്‌സൈറ്റിന്റെ അജണ്ടകള്‍ അഞ്ചാം മന്ത്രി വിവാദത്തില്‍ എത്രകണ്ട് പ്രവര്‍ത്തിച്ചു എന്നത് രാഷ്ട്രീയ നിരീക്ഷകര്‍ ഇനിയും വിലയിരുത്തിയിട്ടില്ല. തിരുവനന്തപുരത്ത് വര്‍ഗ്ഗീയ കാര്‍ഡ് ഇറക്കാനുള്ള ആര്‍ എസ് എസ് - ബി ജെ പി തന്ത്രത്തിന് ഹിന്ദു സമുദായത്തിലെ ചില സംഘടനകളില്‍ നിന്ന് കൂടി പിന്തുണ ലഭിക്കുന്നുണ്ടെന്ന സൂചനകളുണ്ട.് കേരളപുലയ മഹാസഭ ഗാന്ധി പാര്‍ക്കില്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ ഹിന്ദു ഐക്യവേദി ജനറല്‍ സെ്രകട്ടറി കുമ്മനം രാജശേഖരന്റെ വിഷലിപ്തമായ പ്രസംഗം ഉണ്ടായിരുന്നു. മഹാത്മാ അയ്യങ്കാളിയെ കുറിച്ചുള്ള സൂര്യദേവ് എന്ന സിനിമ പ്രദര്‍ശിപ്പിച്ച അതേ സമ്മേളനത്തിലാണ് കുമ്മനം രാജശേഖരന് പ്രസംഗിക്കാന്‍ അവസരം നല്കിയത് ആര്‍ എസ് എസിന്റെ വര്‍ഗ്ഗീയ അജണ്ടകള്‍ വിജയിക്കുന്നുവെന്നത് സൂചകമാണ്. പുലയമഹാസഭ സമ്മേളനത്തില്‍ കുമ്മനം രാജശേഖരന്‍ അത്യധികം വിഷലിപ്തമായ പ്രസ്താവനകളാണ് നടത്തിയിട്ടുള്ളത്. വരുന്ന പത്ത് വര്‍ഷത്തിനകം കേരളത്തിലെ എന്‍ജിനീയര്‍മാരും, ഡോക്ടര്‍മാരും പൂര്‍ണ്ണമായും മുസ്‌ലിംകളും, ക്രിസ്ത്യാനികളുമാകും. കോടികള്‍ ചെലവഴിച്ച് ആ സമുദായങ്ങള്‍ കോളെജുകള്‍ ആരംഭിക്കുകയാണ്. കേരളത്തിലെ കച്ചവടം, റിയല്‍ എസ്റ്റേറ്റ്, വിദ്യാഭ്യാസം എന്നിവ ന്യൂനപക്ഷങ്ങളുടെ കരങ്ങളിലാണ്. മതപരിവര്‍ത്തനത്തെ കുറിച്ച് ആശങ്കകള്‍ പ്രകടിപ്പിച്ച കുമ്മനം രാജശേഖരന്‍ ഹിന്ദുക്കളുടെ ഐക്യത്തെ കുറിച്ചും വാചാലനാകുന്നുണ്ട്. ന്യൂനപക്ഷ കോളെജുകളില്‍ എസ് സി- എസ് ടി സംവരണം ഒഴിവാക്കണമെന്ന് മുസ്‌ലിം ക്രിസ്ത്യന്‍ മാനേജ്‌മെന്റുകള്‍ സര്‍ക്കാറിനോട് ആവശ്യപ്പെടുന്നതായി ഒ രാജഗോപാല്‍ പറയുകയുണ്ടായി. പിന്നാക്ക സംവരണം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ആര്‍ എസ് എസ് എടുത്ത കടുത്ത സവര്‍ണ്ണ നിലപാടിനെ മറച്ചു വെച്ച് കൊണ്ട് കുമ്മനം പ്രസ്താവനയിറക്കുന്നത് കൃത്യമായ വര്‍ഗ്ഗീയ രാഷ്ട്രീയ അജണ്ടകളോടെയാണ്. ലൗജിഹാദ് വിഷയത്തില്‍ പ്രതിസ്ഥാനത്തുണ്ടായിരുന്നു ഹിന്ദുജാഗ്രുതി. ഓര്‍ഗും, മുസ്‌ലിം ലീഗിന്റെ അഞ്ചാം മന്ത്രി സ്ഥാനം വാര്‍ത്തയാക്കിയിട്ടുണ്ട്. 1960ല്‍ സി എച്ച് മുഹമ്മദ് കോയയോട് തൊപ്പിയഴിച്ചു വെച്ച് സ്പീക്കര്‍ ആവാന്‍ ആവശ്യപ്പെട്ടിരുന്ന കാലത്ത് നിന്ന് മുസ്‌ലിം ലീഗ് വളര്‍ന്നതിലുള്ള കുണ്ഠിതം ഹിന്ദുജാഗ്രൂതി പങ്ക് വെക്കുന്നു. മുസ്ലിം ലീഗിന്റെ അഞ്ചാം മന്ത്രി സ്ഥാനത്തോടെ കേരള മന്ത്രിസഭയില്‍ ന്യൂനപക്ഷങ്ങള്‍ ഭൂരിപക്ഷമായതിലുള്ള പരിഭവമാണ് ഹിന്ദുജാഗ്രുതിക്ക്. (ഇതേ പരിഭവം തന്നെയാണോ കൊടിയേരി ബാലകൃഷ്ണനും, വി എസ് അച്യൂതനാന്ദനും പങ്ക് വെച്ചത് എന്ന് ചോദിക്കരുത്.) ഇക്കഴിഞ്ഞ ഏപ്രില്‍ 24ന് ചൊവ്വ കൊച്ചിയില്‍ നടന്ന ഹിന്ദു എക്കണോമിക് ഫോറത്തില്‍ എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നടത്തിയ പ്രസംഗവും ഹിന്ദുജാഗ്രുതി വെബ്‌സൈറ്റില്‍ ഉണ്ട്. ഹിന്ദുക്കള്‍ ഒന്നിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നാണ് നടേശഗുരുക്കള്‍ പറഞ്ഞിരിക്കുന്നത്. നെയ്യാറ്റിന്‍കരയില്‍ പരമാവധി വോട്ടുകള്‍ നേടാന്‍ തന്നെയാണ് ഒ രാജഗോപാല്‍ മത്സരിക്കുന്നതെന്നാണ്‌നടേശന്‍ പറഞ്ഞത്. എന്നാല്‍ എസ് എന്‍ ഡി പി യോഗം ഇക്കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ലെന്നും നടേശന്‍ പറയുന്നുണ്ട്. പതിനായിരത്തിലേറെ വോട്ട് നെയ്യാറ്റിന്‍കരയില്‍ ഒ രാജഗോപാലിന് നേടാനായാല്‍ അത് വര്‍ഗ്ഗീയതയുടെ വിജയമാണ്. കുറയുന്ന വോട്ട് കോണ്‍ഗ്രസിന്റേതോ, സി പി എമ്മിന്റെതോ എന്നത് മാത്രമാണ് തെരഞ്ഞെടുപ്പിന് ശേഷം ചര്‍ച്ചയാകുക. അഞ്ചാം മന്ത്രി സ്ഥാനത്തോടെ സാമുദായിക സന്തുലനം തകര്‍ന്നുവെന്ന പ്രചാരണം സി പി എം നെയ്യാറ്റിന്‍കരയില്‍ ആവര്‍ത്തിച്ചാല്‍ ഭൂരിപക്ഷ വോട്ടുകള്‍ യു ഡി എഫില്‍ നിന്ന് അകലും. എന്നാല്‍ അത് താമരയില്‍ വീണാല്‍ അതിന്റെ ഉത്തരവാദിത്തം സി പി എമ്മിന് മാത്രമായിരിക്കും. ബി ജെ പിയുടെ രാഷ്ട്രീയ അജണ്ടകളെ എങ്ങനെ പരാജയപ്പെടുത്താം എന്ന ആലോചന കൂടി നെയ്യാറ്റിന്‍കരയില്‍ ഉണ്ടാകണം. ഒ രാജഗോപാല്‍ ബി ജെ പിക്ക് വലിയ നേതാവാണ്. എന്നാല്‍ സംസ്ഥാനത്തിന് പുറത്ത് നിന്ന് രാജ്യസഭ വഴി ഒരിക്കല്‍ കേന്ദ്രസഹമന്ത്രി പദത്തില്‍ എത്തിയിട്ടുണ്ടെന്നത് ഒഴിച്ചാല്‍ അദ്ദേഹം കേരള രാഷ്ട്രീയത്തില്‍ പ്രസക്തനേ അല്ല. എന്നിട്ടും രാജേട്ടനെ ബി ജെ പിയുടെ മികച്ച സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടുന്ന ചില ദൃശ്യമാധ്യമങ്ങളുടെ സംഘ്പരിവാര്‍ അജണ്ട കൂടി പരാജയപ്പെടുത്തേണ്ട ബാധ്യത നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ ഉണ്ട്. മൂന്നാം സ്ഥാനത്തിന് വേണ്ടി പൊരുതുന്ന ഒരു സ്ഥാനാര്‍ഥിക്ക് ഇത്ര മേല്‍ പ്രാധാന്യം നല്കുകയും, ദേ നെയ്യാറ്റിന്‍കരയില്‍ ത്രികോണ മത്സരമാണ് എന്ന് പറയുകയും ചെയ്യുന്ന മാധ്യമതന്ത്രം അങ്ങേ തരംതാഴ്ന്നതാണ്. നെയ്യാറ്റിന്‍കരയില്‍ രണ്ടു പ്രധാന സ്ഥാനാര്‍ഥികളെ ഉള്ളൂ. പത്ത് ശതമാനത്തില്‍ താഴെ വോട്ട് നേടാന്‍ സാധ്യതയുള്ള ഒരു പഴയ കാവി നിക്കറുകാരന്‍ അവിടെ പ്രധാന സ്ഥാനാര്‍ഥിയേ അല്ല. അദ്ദേഹം പിടക്കുന്ന ഏതാനും ആയിരം വോട്ടുകള്‍ യു ഡി എഫ് അനുകൂല സവര്‍ണ്ണ വോട്ടുകളാണെങ്കില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി ജയിക്കും എന്നത് മാത്രമാണ് അദ്ദേഹത്തെ പ്രസക്തനാക്കുന്ന പോയിന്റ്. തിരിച്ച് എല്‍ ഡി എഫ് അനുകൂല വോട്ട് ബി ജെ പി പിടിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. ഇമേജ് കാന്‍ഡിഡേറ്റുള്ളതിനാല്‍ വോട്ട് വില്ക്കാന്‍ ഇത്തവണ കൂടുതല്‍ പണം കിട്ടണമെന്ന് ബി ജെ പി ആവശ്യപ്പെട്ടാല്‍ ആ വോട്ട് മൊത്തമായി കൂടിയ കച്ചവടമാക്കാന്‍ മാത്രമേ ഉള്ളൂവെന്ന് കൂടി വിസ്മരിക്കരുത്.

Thursday, May 17, 2012

വെട്ടിമാറ്റിയ ശിഖരങ്ങള്‍ തളിര്‍ക്കുന്ന കാലം വരും


വെട്ടിമാറ്റിയ ശിഖരങ്ങള്‍ തളിര്‍ക്കുന്ന കാലം വരും ടി. റിയാസ് മോന്‍ 2002-ല്‍ സംഭവിച്ച മുജാഹിദ് സംഘടനാ പിളര്‍പ്പ് 1921-ല്‍ മുസ്ലിം ഐക്യസംഘത്തോടെ ആരംഭിച്ച ഒരു മുന്നേറ്റത്തിന് പതര്‍ച്ചയുണ്ടാക്കുകയും, സമുദായത്തിന് പ്രകാശഗോപുരമായി നിന്ന പ്രസ്ഥാനത്തെ പരിഹാസ്യതയുടെ നോക്കുകുത്തിക്കോലമായി മാറ്റുകയും ചെയ്തു. ഈ പ്രതിസന്ധിഘട്ടത്തെ കേരളത്തിലെ മുസ്ലിം നവോത്ഥാന പ്രസ്ഥാനത്തിന്റെ അകാല ചരമത്തിനുള്ള രോഗാവസ്ഥയായി നിരീക്ഷിക്കുന്നവരുമുണ്ട്. കഴിഞ്ഞ നൂറ്റാണ്ടില്‍ വമ്പിച്ച സാമൂഹിക പരിവര്‍ത്തനത്തിന് നേതൃത്വം നല്‍കിയവരുടെ പിന്മുറക്കാരാണ് ഇവരെന്ന് ആരെങ്കിലും മുജാഹിദുകളെ ചൂണ്ടി പറഞ്ഞാല്‍ കേട്ടവര്‍ വാപൊത്തി ചിരിക്കും വിധമുള്ള കോലത്തില്‍ വസ്ത്രധാരണത്തില്‍ പോലും അവര്‍ പിന്തിരിപ്പന്മാരായിത്തീരുകയും ചെയ്തിട്ടുണ്ട്. എങ്കിലും മുജാഹിദ് പ്രസ്ഥാനത്തിന് കേരളീയ മുസ്ലിം ഭൂപടത്തില്‍ നിര്‍ണായകമായി സ്വാധീനം ചെലുത്താന്‍ കഴിയുംവിധം നിലനില്‍ക്കാനും അതിജീവിക്കാനുമുള്ള കരുത്തുണ്ട്. അത്ര കണ്ട് ഹ്യൂമന്‍ റിസോഴ്സും വിഭവ ശേഷിയും അതിനുണ്ട്. പുതിയ കാലത്തെ മതനേതൃത്വം മൌലവിമാരില്‍ നിന്നും മുല്ലമാരില്‍ നിന്നും പ്രഫഷനലുകളിലേക്കും ഗവേഷകരിലേക്കും സോഷ്യോളജിസ്റുകളിലേക്കും പരിവര്‍ത്തിക്കുന്ന ഘട്ടമാണിത്. സമ്മേളനങ്ങള്‍ക്കും യാത്രകള്‍ക്കും വാള്‍പോസ്ററുകള്‍ക്കും റാലികള്‍ക്കും അപ്പുറത്ത് പ്രവര്‍ത്തനങ്ങളുടെ വിശാലമായ ഭൂമിക തുറന്നുവരുന്നുണ്ട്. എന്നാല്‍, കാലത്തിന്റെ ആവശ്യകതക്കനുസരിച്ച് മാറാന്‍ സാധിക്കാതിരിക്കുകയും കാലത്തിന്റെ വളര്‍ച്ചയെ അംഗീകരിക്കാതിരിക്കുകയും ചെയ്ത മൌലവിമാര്‍ മുജാഹിദ് പ്രസ്ഥാനത്തെ ഇന്നീ കാണുംവിധം അപഹാസ്യമാക്കി മാറ്റി. വക്കം അബ്ദുല്‍ഖാദര്‍ മൌലവിയുടെ തുടര്‍ച്ച പുതിയ കാലത്തെ മൌലവിമാരില്‍ ഉണ്ടായില്ല. അവരില്‍ നമുക്ക് കാണാനായത് ഉത്തരേന്ത്യയിലെ മുല്ലമാരുടെയും മൌലാനമാരുടെയും തനിസ്വരൂപങ്ങളെയായി പോയി. അവര്‍ മൈതാനികളില്‍ ആളെക്കൂട്ടി ആവേശംകൊള്ളിക്കുകയും, കര്‍മശാസ്ത്ര പ്രശ്നങ്ങളില്‍ കുഴഞ്ഞു മറിയുകയും ചെയ്തു. വക്കം മൌലവിയുടെയും മക്തിതങ്ങളുടെയും പിന്മുറക്കാര്‍ ഈ താല്‍ക്കാലിക പ്രതിഭാസങ്ങളോടെ നശിച്ച് മണ്ണടിയുമെന്ന് മാത്രം നിരീക്ഷിക്കരുത്. കുറച്ചു കാലം കൂടി അലക്ഷ്യമായി ഈ നൌക അലയും. എന്നാല്‍ വിവാദങ്ങളിലൂടെ ഈ പ്രസ്ഥാനത്തെ തുഴഞ്ഞു കാലം കഴിക്കുന്ന മുല്ലമാരെ കുത്തിനു പിടിച്ച് പുറത്തിട്ട് പ്രസ്ഥാനത്തിലെ കാര്യബോധമുള്ളവര്‍ മുന്നോട്ട് പോവുക തന്നെ ചെയ്യും. കേരളത്തിന്റെ സാമൂഹികാവസ്ഥകളെ കുറിച്ച് കൃത്യമായ ബോധ്യമുള്ള ഒരു തലമുറ മുജാഹിദ് പ്രസ്ഥാനത്തില്‍ വളരുന്നുണ്ട്. ഖൈറു ഉമ്മ എന്ന ഉജ്വലമായ സംസ്കാരത്തിന്റെ പ്രതിനിധാനങ്ങളാകേണ്ടവരാണ് തങ്ങള്‍ എന്ന ഉള്‍വിളി പ്രസ്ഥാനത്തിന്റെ പുത്തന്‍തലമുറക്കുണ്ട്. ആ ലക്ഷ്യത്തിലേക്ക് പ്രസ്ഥാനത്തെ എത്തിക്കുക എന്ന മഹത്തായ ഉത്തരവാദിത്വത്തിലേക്ക് തൌഹീദില്‍ ഊന്നിക്കൊണ്ട് നയിക്കാനുള്ള പ്രാപ്തി അവര്‍ക്കുണ്ട്. ഈ സമൂഹത്തെ ഈ കാലത്തും ലോകത്തും ജീവിക്കാന്‍ യോഗ്യതയുള്ളവരാക്കി തീര്‍ക്കുകയും, ചോദ്യങ്ങളെയും വെല്ലുവിളികളെയും നേരിടാന്‍ ത്രാണിയുള്ളവരാക്കുകയും ചെയ്യാനുള്ള ശിക്ഷണവും പാഠങ്ങളും അവര്‍ക്ക് ലഭിച്ചിട്ടുണ്ട്. 'മുജാഹിദ് പ്രസ്ഥാനം നവോത്ഥാനത്തില്‍ നിന്ന് നവയാഥാസ്ഥിതികതയിലേക്ക്' എന്ന പഠനം (ലക്കം 46) പങ്കുവെക്കുന്ന ആശങ്കകള്‍ ഏറെക്കുറെ ശരിയാണ്. എന്നാല്‍, ചിലതു അതോട് ചേര്‍ത്തു വായിക്കേണ്ടതുണ്ട്. കേരളത്തിലെ മുജാഹിദ് പ്രസ്ഥാനം വിവിധ സലഫീ ഗ്രൂപ്പുകളുടെ ചിന്താധാരകളില്‍ ഏതിനെയാണ് പിന്തുടരുന്നത്? സയ്യിദ് റശീദ് രിദയുടെ ഈജിപ്ഷ്യന്‍ ഇസ്ലാഹി മൂവ്മെന്റിനെയാണോ? സുഊദി വഹാബിസത്തെയാണോ, യമനിലെ ശൈഖ് മുഖ്ബിലിന്റെ സങ്കുചിത സലഫിയ്യത്തിനെയാണോ? കേരളത്തിലെ മുജാഹിദ് പ്രസ്ഥാനം ഏതെങ്കിലും ചിന്താധാരയുടെ കേരള എഡിഷനല്ല എന്ന് തിരിച്ചറിയാനുള്ള ചരിത്രബോധം പലര്‍ക്കും നഷ്ടമാവുകയാണ്. സലഫി പ്രസ്ഥാനങ്ങളുടെ സ്വഭാവവും രീതിയും അനുസരിച്ച് സലഫിയ്യ അഖ്ലാനിയ്യ, സലഫിയ്യ തഖ്ലീദിയ്യ, സലഫിയ്യ ജിഹാദിയ്യ, സലഫിയ്യ അല്‍ബാനിയ്യ എന്നൊക്കെയായി ഗവേഷകര്‍ തരംതിരിക്കുന്നുണ്ടായിരിക്കാം. എന്നാല്‍, വ്യത്യസ്തങ്ങളായ കാഴ്ചപ്പാടുകളെ ഉള്‍ക്കൊള്ളാനുള്ള വിശാലത ഉടനീളം കാണിച്ചവരാണ് സലഫികള്‍ എന്ന് മറന്നു പോകരുത്. അത് കൊണ്ടാണ് സുഊദി അറേബ്യയിലെ വഹാബി പ്രസ്ഥാനത്തിനകത്ത് ശൈഖ് ഇബ്നുബാസിനും ശൈഖ് നാസിറുദ്ദീന്‍ അല്‍ബാനിക്കും വ്യത്യസ്തമായ കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കാന്‍ സാധിച്ചത്. എന്നാല്‍ സലഫികള്‍ അതേ തുടര്‍ന്ന് ബാസികളും അല്‍ബാനികളുമായി ചേരി തിരിഞ്ഞിട്ടില്ല. എന്നാല്‍ കുറച്ചു കാലമായി സ്ഥിതികള്‍ മാറിയിട്ടുണ്ട്. കേരള നദ്വത്തുല്‍ മുജാഹിദീന്‍ 2002-ല്‍ നെടുകെ പിളര്‍ന്നതും ആ പിളര്‍പ്പിനിടയില്‍ ചെറു സംഘങ്ങള്‍ രൂപപ്പെട്ടതും ചിലര്‍ യമനിലേക്കും, മറ്റു ചിലര്‍ അത്തിക്കാട്ടേക്കും കുടിയേറിയതും ചെറുവാടിയിലും തിരൂര്‍ക്കാട്ടുമൊക്കെ ചില വിരുതന്മാര്‍ കിട്ടിയ അവസരത്തില്‍ ജിന്ന് ചികിത്സാ കേന്ദ്രങ്ങള്‍ ആരംഭിച്ചതും ഒരു പ്രസ്ഥാനം അനുഭവിക്കുന്ന ദയനീയതകളാണ് എന്ന് സമ്മതിക്കുന്നു. എന്നാല്‍, അതിന്റെ അടിസ്ഥാന കാരണം മുജാഹിദ് പ്രസ്ഥാനത്തിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളും പ്രബോധന മര്യാദകളും മറന്ന് പോയത് തന്നെയാണ്. ഭിന്നിപ്പിന്റെ പ്രത്യയശാസ്ത്ര പരിസരം രൂപപ്പെടുന്നത് തൊണ്ണൂറുകളിലാണ്. ആഗോളതലത്തില്‍ സലഫി പ്രസ്ഥാനത്തില്‍ രൂപപ്പെട്ട ആശയസംഘര്‍ഷങ്ങളുടെ അലയൊലിയാണ് കേരളത്തില്‍ ഉണ്ടായതെന്ന വാദവും അംഗീകരിക്കുന്നു. എന്നാല്‍ കേരള നദ്വത്തുല്‍ മുജാഹിദീനിലെ പിളര്‍പ്പ് വിലയിരുത്തപ്പെടേണ്ടത് കേരളീയ സാഹചര്യത്തില്‍ തന്നെയാണ്. കാരണം, തികച്ചും കേരളീയ സാഹചര്യത്തില്‍ രൂപപ്പെട്ട പ്രസ്ഥാനം നിലനില്‍ക്കുന്നതും പ്രവര്‍ത്തിക്കുന്നതും കേരളത്തില്‍ തന്നെയാണ്. 19-ാം നൂറ്റാണ്ടിന്റെ ഒടുക്കത്തിലും 20-ാം നൂറ്റാണ്ടിന്റെ ആദ്യത്തിലും ലോകത്ത് ശക്തിയാര്‍ജിച്ച മുസ്ലിം നവോത്ഥാന പ്രസ്ഥാനങ്ങളുമായി അതിന് ബന്ധം ഉണ്ടായിരുന്നു. എങ്കിലും അതിന്റെ അജണ്ടകളും സ്വഭാവവും നിശ്ചയിക്കപ്പെട്ടത് മലയാളി മുസ്ലിമിന്റെ വര്‍ത്തമാന കാലാവസ്ഥയില്‍ നിന്നായിരുന്നു. ഈജിപ്തിലെ സയ്യിദ് റശീദ് രിദയുടെ ഇസ്ലാഹി മൂവ്മെന്റിനോട് ആഭിമുഖ്യം പുലര്‍ത്തിയിരുന്ന മുന്നേറ്റം കെ.എം മൌലവിയുടെ കാലത്ത് സുഊദി വഹാബിസത്തോട് കൂടുതല്‍ ആഭിമുഖ്യം പുലര്‍ത്തിയെന്ന കണ്ടെത്തല്‍ നടത്തുന്നത് അദ്ദേഹത്തിന്റെ സുഊദ് രാജാവുമായുള്ള കൂടിക്കാഴ്ചയെ അവംലംബമാക്കിയാണെങ്കില്‍ പൂര്‍ണമായും വസ്തുതാപരമല്ല. മുസ്ലിം ഐക്യസംഘത്തിന്റെ വിശാലമായ കാഴ്ചപ്പാടുകളെ ഉയര്‍ത്തിപ്പിടിക്കുകയായിരുന്നു കെ.എം മൌലവി ചെയതത്. ആ ജീവിതം അക്കാര്യം വ്യക്തമാക്കുന്നുണ്ട്. തിരൂരങ്ങാടി യതീംഖാനയും ഫാറൂഖ് കോളേജും സ്ഥാപിക്കുന്നതില്‍ കെ.എം മൌലവി നേതൃപരമായ പങ്കാണ് വഹിച്ചത്. സുഊദിയില്‍ നിന്ന് പഠിച്ചല്ല കെ.എം മൌലവി അത് ചെയ്തത്. കേരള നദ്വത്തുല്‍ മുജാഹിദീന്‍ സംസ്ഥാന പ്രസിഡന്റായിരുന്ന കെ.എം മൌലവി മുസ്ലിം ലീഗിന്റെ സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയായിരുന്നു. രാഷ്ട്രീയത്തിലും വിദ്യാഭ്യാസരംഗത്തും, സാമൂഹികക്ഷേമ രംഗത്തും അടിയുറച്ച് നിന്ന മതസംഘടനാ നേതാവായിരുന്നു തയ്യില്‍ മുഹമ്മദ് കുട്ടി മുസ്ലിയാര്‍ എന്ന കെ.എം മൌലവി. സുഊദി സലഫിസത്തിന്റെ സ്വാധീനം കെ.എം മൌലവിയുടെ കാലത്ത് മുജാഹിദ് പ്രസ്ഥാനത്തിലേക്ക് കയറിവന്നു എന്ന നിരീക്ഷണം ചരിത്രവിരുദ്ധമാണ്. മുജാഹിദ് പ്രസ്ഥാനത്തിലെ ചേരിപ്പോരിന്റെ പശ്ചാത്തലം പരിശോധിക്കുമ്പോള്‍ പ്രസ്ഥാനത്തിന് രാഷ്ട്രീയമായ ബോധ്യങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന് വിലയിരുത്തുന്നതും ചരിത്രത്തോടുള്ള അനീതിയാണ്. കേരള നദ്വത്തുല്‍ മുജാഹിദീന്‍ ഇന്നേവരെ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തുകയോ ഏതെങ്കിലും പാര്‍ട്ടിയെ പരസ്യമായി പിന്തുണക്കുകയോ ചെയ്തിട്ടില്ല. കേരളീയ ജനാധിപത്യ സാഹചര്യങ്ങളില്‍ അതു സ്വീകരിച്ച ഇജ്തിഹാദി നിലപാട് കൂടിയാണ് അത്. കൃത്യമായ രാഷ്ട്രീയ ബോധമുള്ള പ്രവര്‍ത്തകരെ അത് മുസ്ലിം കേരളത്തിന് സംഭാവന നല്‍കിയിട്ടുണ്ട്. കെ.എന്‍.എം സംസ്ഥാന പ്രസിഡന്റ് സാലേ സേട്ട് സാഹിബ് രാജ്യസഭാ അംഗമായിരുന്നു. കെ.എം സീതിസാഹിബ് കേരള നിയമസഭാ സ്പീക്കറായിരുന്നു. സംഘടനാ ഭാരവാഹിത്വം ഉണ്ടായിരിക്കെയാണ് എ.വി അബ്ദുര്‍റഹ്മാന്‍ ഹാജി എം.എല്‍.എ ആയത്. ബി. പോക്കര്‍, ഉപ്പി സാഹിബ്, പി. സീതിഹാജി, അവുക്കാദര്‍ക്കുട്ടി നഹ എന്നിവര്‍ മുജാഹിദുകളായിരിക്കെ നിയമസഭയിലും പാര്‍ലമെന്റിലും നാടിനെ പ്രതിനിധീകരിച്ചവരാണ്. കേരള മുസ്ലിം ഐക്യസംഘത്തിന്റെ തുടര്‍ച്ചയായ മുജാഹിദ് പ്രസ്ഥാനം കേവല രാഷ്ട്രീയ പാര്‍ട്ടിയായി പരിണമിച്ചില്ല എന്ന കാരണത്താല്‍ അതിന് രാഷ്ട്രീയ ബോധം ഉണ്ടായിരുന്നില്ല എന്ന് പറയുന്നത് ശരിയല്ല. ജനാധിപത്യത്തില്‍ തന്ത്രപൂര്‍ണമായ ഇടപെടലുകള്‍ മാത്രമേ വിജയിക്കൂ എന്ന യാഥാര്‍ഥ്യം ഐക്യസംഘത്തിന്റെ പിന്മുറക്കാര്‍ ഉള്‍ക്കൊണ്ടിരുന്നു. കേരളത്തിലെ മുസ്ലിം രാഷ്ട്രീയത്തിന് ധൈഷണിക നേതൃത്വവും ദിശാബോധവും നല്‍കി എന്നതാണ് മുജാഹിദ് പ്രസ്ഥാനത്തിന്റെ രാഷ്ട്രീയ സംഭാവന. മുജാഹിദ് പ്രസ്ഥാനത്തിലെ പിളര്‍പ്പിന്റെ അടിസ്ഥാന കാരണം നേതൃത്വത്തില്‍ ഇരിക്കുന്നവര്‍ക്ക് സാമൂഹികബോധം നഷ്ടമായി എന്നത് തന്നെയാണ്. ഇത് മുജാഹിദ് പ്രസ്ഥാനത്തില്‍ സംഭവിക്കരുതായിരുന്നു. എന്നാല്‍, സമൂഹത്തെയും മതസംഘടനകളെയും മൊത്തത്തില്‍ ബാധിച്ച ദുരിതം മുജാഹിദ് പ്രസ്ഥാനത്തെയും ഗ്രസിക്കുകയായിരുന്നു. മതനേതൃത്വം അതത് കാലത്തോട് സംവദിക്കാതെ പഴയ കര്‍മശാസ്ത്ര ഗ്രന്ഥങ്ങളിലെ ചര്‍ച്ചകളിലേക്ക് കൂപ്പു കുത്തിയെന്ന ദുരന്തം ഇവിടെ സംഭവിച്ചിട്ടുണ്ട്. എന്നാല്‍ അതിന് വിരുദ്ധമായ ചിന്തകളും ധാരകളും മുജാഹിദ് പ്രസ്ഥാനത്തില്‍ സജീവമാണ്. ആ ധാരകള്‍ പ്രസ്ഥാനത്തിന്റെ നേതൃത്വത്തിലേക്ക് തിരിച്ചു വരുന്ന കാലം വിദൂരമല്ല. അത്തരത്തിലുള്ള ചര്‍ച്ചകളും രഞ്ജിപ്പിന്റെ സാധ്യതകളും പൂര്‍ണമായും അടഞ്ഞുപോയിട്ടില്ല. എന്നു മാത്രമല്ല, മുജാഹിദ് പ്രസ്ഥാനം ഇറങ്ങിപ്പോയ വഴികളിലേക്ക് വിശാലമായ സമുദായ സ്നേഹത്തോടെയും ഇസ്ലാമിക പ്രതിബദ്ധതയോടെയും കയറിവരാന്‍ പിന്നില്‍ കാര്യമായി ആരും ഇല്ല എന്നും കഴിഞ്ഞ ദശാബ്ദം വിളിച്ചു പറയുന്നുണ്ട്.

Tuesday, March 27, 2012

അഞ്ചാം മന്ത്രിസ്ഥാനം ഔദാര്യമല്ല

http://varthamanam.com/index.php/editorial/11251-2012-03-26-16-41-36

38 എം എല്‍ എമാരുണ്ടെങ്കില്‍ 10 മന്ത്രിമാരും 20 എം എല്‍ എമാരുണ്ടെങ്കില്‍ 4 മന്ത്രിമാരുമെന്നതാണ് ഇപ്പോഴത്തെ ന്യായം. ഇതെവിടുത്തെ ന്യായമാണെന്നാണ് മുസ്‌ലിം ലീഗിന്റെ സാധാരണ പ്രവര്‍ത്തകര്‍ ചോദിക്കുന്നത്. ഒരു എം എല്‍ എയുള്ള പാര്‍ട്ടിക്ക് പോലും മന്ത്രി സ്ഥാനം കൊടുക്കുന്നത് മുന്നണി മര്യാദയാണെന്ന് വിശ്വസിക്കുന്നവരാണ് മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍. എന്നാല്‍ 20 എം എല്‍ എമാര്‍ ഉണ്ടായിട്ടും,

മുന്നണിയില്‍ നിന്ന് ഉറപ്പു ലഭിച്ചുവെന്ന് അറിയിച്ചിട്ടും അഞ്ചാം മന്ത്രി സ്ഥാനം പിറവത്തിനും, നെയ്യാറ്റിന്‍കരക്കും, അതിനു ശേഷം വരുന്ന ഉപതെരഞ്ഞെടുപ്പിനും, പിന്നീട് വരുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനും ശേഷം തരാമെന്ന നടക്കാത്ത വാഗ്ദാനത്തില്‍ എന്തര്‍ഥമാണുള്ളത് എന്ന് മാത്രമേ മുസ്‌ലിം ലീഗിന്റെ സാധാരണ പ്രവര്‍ത്തകര്‍ മലപ്പുറത്ത് നിന്ന് ചോദിക്കുന്നുള്ളൂ.
മഞ്ഞളാംകുഴി അലിക്ക് നല്കുന്ന സ്‌നേഹസമ്മാനമല്ല അഞ്ചാം മന്ത്രി സ്ഥാനം. മറിച്ച് രണ്ട് തവണ എം എല്‍ എയായിരിക്കുകയും, മൂന്നാം തവണയവും നിയമസഭയില്‍ അംഗമായിരിക്കുകയും ചെയ്ത നിയമസഭാസാമാജികന് അദ്ദേഹത്തിന്റെ സീനിയോറിറ്റി പരിഗണിച്ചും, ജനവികാരം മാനിച്ചും നല്‌കേണ്ട ഒന്ന് മാത്രമാണ് മന്ത്രിസഭാ പദവി. മികച്ച എം എല്‍ എയായി കഴിവ് തെളിയിച്ച, മുന്നണിയിലെ രണ്ടാം കക്ഷിയുടെ പ്രതിനിധിക്ക് സ്വാഭാവികമായും നല്കാവുന്ന ഒന്നാണ് മന്ത്രി പദവി.
മുസ്‌ലിം ലീഗിന്റെ അഞ്ചാം മന്ത്രിയെ കുറിച്ച് ചിന്തിച്ചിട്ടില്ലെന്ന് കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം പറയുകയുണ്ടായി. എന്‍ എസ് എസ് കേരളത്തിലെ രാഷ്ട്രീയത്തില്‍ ഇടപെടുന്നുവെന്ന് ഇന്നലെ പിണറായി വിജയനും പറയുകയുണ്ടായി. പെരുന്നയിലിരുന്ന് കല്പിക്കുന്നതിനനുസരിച്ചാണ് കെ പി സി സി പ്രസിഡന്റ് ചലിക്കുന്നതെന്ന ദുഷ്പ്രചാരണത്തിന് തന്റെ വാക്കുകള്‍ കൊണ്ടും നീക്കങ്ങള്‍ കൊണ്ടും രമേശ് അടിവരയിടുമ്പോള്‍ നഷ്ടപ്പെടുന്നത് മുസ്‌ലിം ലീഗിന്റെ കേവലമായ അധികമന്ത്രി മോഹമല്ല, മറിച്ച് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സെക്യുലര്‍ ക്രെഡിബിലിറ്റി കൂടിയാണ് എന്ന് ചെന്നത്തല രമേശ് അവര്‍കള്‍ ഓര്‍ക്കണം.
മുസ്‌ലിം ലീഗിന്റെ അഞ്ചാം മന്ത്രി അനൂപ് ജേക്കബിനൊപ്പം സത്യപ്രതിജ്ഞ ചെയ്യുമോ എന്ന മാധ്യമ ചര്‍ച്ച സജീവമായപ്പോഴേക്കും, നെയ്യാറ്റിന്‍കരയില്‍ നാടാര്‍ സമുദായത്തിന്റെ സമരവേദി ഉയര്‍ന്നു കഴിഞ്ഞു. യു ഡി എഫ് മന്ത്രിസഭയില്‍ ഒരു നാടാര്‍ മന്ത്രി എന്ന ആവശ്യമാണ് നാടാര്‍ സമുദായ നേതൃത്വം ഉന്നയിച്ചിരിക്കുന്നത്. നെയ്യാറ്റിന്‍കരയില്‍ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ യു ഡി എഫ് സ്ഥാനാര്‍ഥി തോറ്റാലും, ജയിച്ചാലും അത് ഭരണത്തെ ബാധിക്കില്ല. നെയ്യാറ്റിന്‍കര പിടിച്ചാല്‍ അത് യു ഡി എഫിന് നേട്ടമാണ് താനും. എന്നാല്‍ നെയ്യാറ്റിന്‍കരയില്‍ യു ഡി എഫ് ജയിച്ചാല്‍ ആ എം എല്‍ എക്കോ, അല്ലെങ്കില്‍ ഇപ്പോഴത്തെ ഡപ്യൂട്ടി സ്പീക്കര്‍ എന്‍ ശക്തനോ മന്ത്രി സ്ഥാനം നല്കണമെന്ന ആവശ്യമാണ് നാടാര്‍ സമുദായം ഇപ്പോള്‍ ഉന്നയിച്ചിരിക്കുന്ത്.
നാടാര്‍ സമുദായത്തിന്റെ ഈ ആവശ്യം അന്യായമാണെന്ന് പറയുന്നില്ല. ജനാധിപത്യ സമൂഹത്തില്‍ നാടാന്‍മാര്‍ക്കും അര്‍ഹമായത് നല്കണം. കെ പി സി സിയുടെ പ്രസിഡന്റ് പദവിയിലേക്കോ, പാര്‍ലമെന്റിലേക്കോ, മന്ത്രി സഭയിലേക്കോ ഒരു നാടാര്‍ സമുദായ അംഗം എത്തുന്നതില്‍ ആരും എതിര്‍പ്പ് പ്രകടിപ്പിക്കേണ്ടതുമല്ല.
എന്നാല്‍ നാടാര്‍ സമുദായത്തിന് നെയ്യാറ്റിന്‍കര മുന്നില്‍ നിര്‍ത്തി മന്ത്രി സ്ഥാനം ചോദിക്കുമ്പോള്‍ ഫലത്തില്‍ ഉയരുന്നത് കോണ്‍ഗ്രസിന് ഒരു മന്ത്രി സ്ഥാനം കൂടി വേണമെന്ന ആവശ്യമാണ്. അതായത് മുസ്‌ലിം ലീഗിന് ഒരു മന്ത്രിയെ കൂടി നല്കുന്നതിനെക്കാള്‍ അനിവാര്യം സാമുദായിക സന്തുലനം പാലിക്കാന്‍ കോണ്‍ഗ്രസിലൂടെ ഒരു മന്ത്രി കൂടി വരണമെന്ന ആവശ്യം. നെയ്യാറ്റിന്‍കര കാണിച്ച് യു ഡി എഫ് യോഗത്തില്‍ മുസ്‌ലിം ലീഗിനെ പേടിപ്പിച്ചു നിര്‍ത്താനുള്ള നീക്കമാണത്.
മഞ്ഞളാംകുഴി അലി കൂടി മന്ത്രിയാകുന്നതോടെ കേരളത്തിലെ എക്കാലത്തെയും വലിയ ജംബോ മന്ത്രിസഭയായി ഉമ്മന്‍ചാണ്ടി നേതൃത്വം നല്കുന്ന യു ഡി എഫ് മന്ത്രിസഭ മാറും. അത് കേരളീയ സമൂഹത്തില്‍ യു ഡി എഫിന്റെ പ്രതിഛായയെ ബാധിക്കും. ആ സാഹചര്യത്തില്‍ മന്ത്രി സഭയിലേക്ക് 20ല്‍ കൂടുതല്‍ ആളെ പ്രവേശിപ്പിക്കില്ലെന്ന് കോണ്‍ഗ്രസിന് നിലപാടെടുക്കാം. അങ്ങനെ കോണ്‍ഗ്രസ് നിലപാട് എടുത്താലും, യു ഡി എഫിനെ തകര്‍ത്ത് കേരളത്തില്‍ ഭരണഅസ്ഥിരത സൃഷ്ടിക്കാന്‍ മുസ്‌ലിം ലീഗ് തയ്യാറാവില്ലെന്നും കോണ്‍ഗ്രസിന് ബോധ്യമുണ്ട്.
മന്ത്രിസഭാ വികസനം സാധ്യമല്ലെന്ന് തറപ്പിച്ചു പറയുകയാണെങ്കില്‍ വരാനിരിക്കുന്ന രാജ്യസഭാ സീറ്റുകളുടെ വീതം വെപ്പിനെ കുറിച്ചെങ്കിലും അടുത്ത യു ഡി എഫ് യോഗത്തില്‍ ധാരണയാകണം. എങ്കില്‍ മാത്രമേ മുസ്‌ലിം ലീഗ് നേതൃത്ത്വത്തിന് അണികളെ സമാധാനിപ്പിക്കാനാവൂ. കാരണം മുസ്‌ലിം ലീഗിന്റെ രാജ്യസഭാ സീറ്റ് എ കെ ആന്റണിക്ക് ഒഴിഞ്ഞു കൊടുക്കാന്‍ ലീഗ് സന്മനസ്സ് കാണിച്ചത് കൊണ്ടാണ് ആന്റണി ഇന്ന് കേന്ദ്രപ്രതിരോധ മന്ത്രിയായിരിക്കുന്നത്. നേരത്തെ മുഖ്യമന്ത്രിയാകാന്‍ തിരൂരങ്ങാടിയില്‍ പാര്‍ട്ടി സീറ്റ് ദാനം നല്കിയ മുസ്‌ലിം ലീഗിന്റെ ഔദാര്യത്തില്‍ തന്നെയാണ് ആന്റണി പ്രതിരോധ മന്ത്രിയായി തുടരുന്നത്.
മുസ്‌ലിം ലീഗിന് പ്രധാനവകുപ്പുകള്‍ നല്കിയെന്ന ആരോപണം യു ഡി എഫ് സര്‍ക്കാര്‍ അധികാരമേറ്റയുട നെ ഉണ്ടായതാണ്. പ്രധാനപാര്‍ട്ടിക്ക് പ്രധാന വകുപ്പുകള്‍ നല്കുന്നത് സാധാരണയാണ്. ആ വകുപ്പുകളില്‍ മന്ത്രിമാരുടെ നിലപാടുകള്‍ക്ക് അനുസരിച്ച് ഭരണം നടക്കുന്നതും സ്വാഭാവികമാണ്. എന്നാല്‍ വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള കോട്ടയം എം ജി സര്‍വകലാശാല സിന്‍ഡിക്കേറ്റിലേക്ക് എം എസ് എഫ് പ്രതിനിധിയെ തെരഞ്ഞെടുത്തപ്പോഴേക്ക് അത് തെറ്റാണെന്ന് ചില യൂത്ത് നേതാക്കള്‍ പ്രസ്താവനയിറക്കിയിരുന്നു. എം കെ മുനീറിന്റെ പഞ്ചായത്ത് വകുപ്പ് ജില്ലാ വികസന സമിതികളിലേക്ക് സര്‍ക്കാര്‍ പ്രതിനിധികളെ നോമിനേറ്റ് ചെയ്തപ്പോള്‍ ദേ, എല്ലാവരും ലീഗുകാരാണ് എന്ന പരാതിയും ഉയരുകയുണ്ടായി. വൈദ്യുതി വകുപ്പിലും, സാംസ്‌കാരിക വകുപ്പിലും, ടൂറിസം വകുപ്പിലും നിയമനങ്ങള്‍ നടക്കുമ്പോള്‍ എല്ലാവരും കോണ്‍ഗ്രസ് അനുഭാവികളായതില്‍ മുസ്‌ലിം ലീഗുകാര്‍ പ്രതിഷേധിക്കാത്തതു പോലെ ലീഗ് വകുപ്പുകളില്‍ വല്ലതും നടക്കുമ്പോള്‍ കോണ്‍ഗ്രസുകാരും പ്രതിഷേധിക്കാതെ മുന്നണി മര്യാദ കാത്തു സൂക്ഷിക്കണം. മുസ്‌ലിം ലീഗിന് രണ്ട് രാജ്യസഭാ സീറ്റിന് അര്‍ഹതയുണ്ട്. എം എല്‍ എമാര്‍ കുറവായ സമയത്ത് ഉള്ള സീറ്റ് ആന്റണിക്ക് ദാനം നല്കിയതിന്റെ പ്രത്യുപകാരമായി കോണ്‍ഗ്രസ് ഒരു സീറ്റ് കൂടി ലീഗിന് നല്കാന്‍ തയ്യാറായാല്‍ ഭാവിയില്‍ മുസ്‌ലിം ലീഗിന് മൂന്ന് രാജ്യസഭാ എം പി മാര്‍ ഉണ്ടാകും.
ശക്തമായ ജനകീയ പിന്തുണയുള്ള മുസ്‌ലിം ലീഗിന് ഇപ്പോള്‍ ലഭിച്ചതിനെക്കാള്‍ ലഭിക്കാന്‍ ന്യായമായും അര്‍ഹതയുണ്ട്. നെയ്യാറ്റിന്‍കരയല്ല കേരളം. ലീഗിന്റെ പിന്തുണയില്ലെങ്കില്‍ ആലപ്പുഴക്കിപ്പുറം വടക്കോട്ട് പത്ത് എം എല്‍ എമാരെ പോലും ജയിപ്പിക്കാന്‍ ത്രാണിയില്ലാത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ഒരു മുന്നണി ബന്ധത്തിന്റെ കരുത്തിലാണ് ഇപ്പോള്‍ 38 എം എല്‍ എമാരെങ്കിലും കോണ്‍ഗ്രസിന് ഉണ്ടായത്. ഈ മുന്നണി തകര്‍ന്നാല്‍ കേരളത്തില്‍ 20 എം എല്‍ എമാരെ ഉണ്ടാക്കാന്‍ പോലും കോണ്‍ഗ്രസിന് സാധിക്കണമെന്നില്ല. മുന്നണിയില്ലെങ്കില്‍ കേരളത്തില്‍ മുസ്‌ലിം ലീഗിനും അധികാരപങ്കാളിത്തമുണ്ടാകില്ല.
പെരുന്നിലിരിക്കുന്നവര്‍ക്ക് കല്പിക്കാന്‍ അധികാരമുണ്ട്. അനുയായികള്‍ക്ക് അത് അനുസരിക്കാനും ബാധ്യതയുണ്ട്. എന്‍ എസ് എസിന്റെയോ, എസ് എന്‍ ഡി പിയുടെയോ, ധീവരസഭയുടെയോ ആവശ്യങ്ങളെയും, അവകാശങ്ങളെയും തള്ളിക്കളയണമെന്ന് പറയുന്നില്ല. സമുദായ സംഘടനകള്‍ വിലപേശുകയും, നിലപാട് സ്വീകരിക്കുകയും, വെല്ലുവിളിക്കുകയും, അടവുതന്ത്രം പയറ്റുകയും ചെയ്തുകൊള്ളട്ടെ. എന്നാല്‍ കേരള രാഷ്ട്രീയം ഏതെങ്കിലും ജാതി സംഘടനക്ക് നിയന്ത്രിക്കാന്‍ സാധിക്കും വിധം ദുര്‍ബലമകുന്നത് അപകടമാണ്.